കാസർകോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കുഴഞ്ഞുവീണതിനെത്തുടർന്ന്​ ചികിത്സയിലായിരുന്ന കാസർകോട്​ സ്വദേശി നിര്യാതനായി. കാഞ്ഞങ്ങാട്​ കൂളിയാങ്കൽ സ്വദേശി സി.കെ ഹമീദ്​ (52) ആണ്​ മരിച്ചത്​. മുഹറഖിൽ കർട്ടൺ ഷോപ്പിൽ ജീവനക്കാരനായ ഇദ്ദേഹം നാല്​ ദിവസം മുമ്പാണ്​ കുഴഞ്ഞ്​ വീണത്​. തുടർന്ന്​, കിങ്​ ഹമദ്​ യൂണിവേഴ്​സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ഭാര്യ: എൻ.പി സക്കീന. മക്കൾ: സഹീറ നസ്​റീൻ, ഇസ്മത്​ ഇഷാന. സഹോദരങ്ങൾ: സി.കെ നസീർ, സി.കെ ഇഖ്​ബാൽ, സി.കെ നൗഷാദ്​, സി.കെ സക്കീന, സി.കെ ഷബ്​ന, സി.കെ റസീന.

Tags:    
News Summary - native of Kasaragod passed away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.