മനാമ: നൗക ബഹ്റൈൻ വിവിധ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സാംസ്കാരികസന്ധ്യ സെഗയ്യയിലെ കെ.സി.എ ഹാളിൽ നടന്നു. കെ.കെ. രമ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസലോകത്തെ പ്രയാസങ്ങൾക്കിടയിലും സഹജീവികളുടെ വേദനയിൽ കാരുണ്യ സ്പർശമാവുന്ന വ്യക്തികളെയും കൂട്ടായ്മകളെയും അവർ അഭിനന്ദിച്ചു.
നൗക ബഹ്റൈൻ സാംസ്കാരികസന്ധ്യ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിനുകുമാർ അധ്യക്ഷത വഹിച്ചു. കെ.കെ. രമ എം.എൽ.എക്ക് നൗകയുടെ ഉപഹാരം ബഹ്റൈൻ കേരളീയസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നൽകി.
നൗക ബഹ്റൈൻ പ്രസിഡന്റ് പി.എം. രജീഷ്, രാജു കല്ലുമ്പുറം, ചെമ്പൻ ജലാൽ, ആർ. പവിത്രൻ, അസ്ലം വടകര, ഷംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ സംസാരിച്ചു. യുവകവി യഹ്യ മുഹമ്മദ്, കവിയും എഴുത്തുകാരനുമായ ജയേന്ദ്രൻ ചെക്യാട് എന്നിവരെ ആദരിച്ചു.
നൗക ബഹ്റൈൻ സെക്രട്ടറി ടി.കെ. അനീഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.