മനാമ: ഓവർസീസ് എൻ.സി.പി ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) 22ാമത് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. എൻ.സി.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എൻ.സി.പി കേരള സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻരാഷ്ട്രീയത്തിലെ ദേശീയ പാർട്ടികളുടെ ഇടയിൽ നിർണായക ശക്തിയായ എൻ.സി.പിയുടെ ഇടപെടലിൽ അതിവിദൂരമല്ലാത്ത രാഷ്ട്രീയ അടിയൊഴുക്കുകൾക്ക് സാധ്യതയുണ്ടെന്നും അതിെൻറ ഭാഗമായി മൂന്നാം മുന്നണി തരംഗം ഇന്ത്യയിൽ അലയടിക്കുമെന്നും പി.സി. ചാക്കോ പറഞ്ഞു. ഒ. എൻ.സി.പി യു.എ.ഇ ചാപ്റ്റർ പ്രസിഡൻറ് രവി കൊമ്മേരി മോഡറേറ്ററായ ഓൺലൈൻ യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി സ്വാഗതം പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ പ്രസിഡൻറുമാരായ ഫൈസൽ (ബഹ്റൈൻ), സജീവ് കാടാശ്ശേരിൽ (അംഗോള - ആഫ്രിക്ക), ജീവ്സ് എരിഞ്ചേരി (കുവൈത്ത്) എന്നിവരും മുഹമ്മദ് ഹനീഫ് (സൗദി കമ്മിറ്റി സെക്രട്ടറി), സണ്ണി മിറാൻഡ (കർണാടക സ്റ്റേറ്റ് കമ്മിറ്റി അംഗം), കെ.വി. രജീഷ് (എൻ.സി.പി കേരള സ്റ്റേറ്റ് കമ്മിറ്റി അംഗം) എന്നിവരും ആശംസകൾ നേർന്നു.
മറ്റു പോഷക കമ്മിറ്റി നേതാക്കളായ അഡ്വ. ബാബു ലത്തീഫ്, അരുൾരാജ്, ജോഫ്രി, മാക്സ്വെൽ ഡിക്രൂസ്, മാത്യു ജോൺ, നോബിൾ ജോസ്, ശ്രീബിൻ ശ്രീനിവാസൻ, സിദ്ദീഖ് ചെറുവീട്ടിൽ, രവീന്ദ്രൻ, അജ്മൽ മാങ്കാവ്, അഖിൽ പൊന്നാരത്ത്, ഗ്രിസോം കോട്ടോമണ്ണിൽ എന്നിവർ ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകി.റിട്ടേണീസ് ഫോറം സംസ്ഥാന പ്രസിഡൻറ് നൂറുൽ ഹസ്സൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.