കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് പ്ര​വാ​സി മി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മാ​സ് നി​വേ​ദ​നം ഇ-​മെ​യി​ൽ അ​യ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നീ​റ്റ്: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി​മി​ത്ര മാ​സ് നി​വേ​ദ​നം ന​ൽ​കി

മ​നാ​മ: ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഉ​ള്‍പ്പെ​ടെ ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി നീ​റ്റ് പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള നാ​ഷ​ന​ല്‍ ടെ​സ്റ്റി​ങ് ഏ​ജ​ന്‍സി തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​ക​യും ഇ​ന്ത്യ​ൻ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ഇ​ന്ത്യ​ക്ക് പു​റ​ത്തും നീ​റ്റ് പ​രീ​ക്ഷ എ​ഴു​താ​നു​ള്ള സെ​ന്‍റ​റു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് പ്ര​വാ​സി​മി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ് നി​വേ​ദ​നം അ​യ​ച്ചു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള നീ​റ്റ് സെ​ന്‍റ​റു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി ത​നി​യെ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന​തും വ​ലി​യ തോ​തി​ലു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കും പ്ര​വാ​സി ര​ക്ഷി​താ​ക്ക​ൾ​ക്ക് പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് പ്ര​വാ​സി​മി​ത്ര പ്ര​സി​ഡ​ൻ​റ് വ​ഫ ഷാ​ഹു​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ലും വ​ള​ർ​ച്ച​യി​ലും പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്ക് നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് നീ​റ്റ് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ വി​ല​ക്കി​യ​തി​ലൂ​ടെ സം​ജാ​ത​മാ​യി​രി​ക്കു​ന്ന​ത് എ​ന്നും അ​വ​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യി​ൽ ന​ല്ലൊ​രു പ​ങ്ക് വ​ഹി​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ പു​തു​ത​ല​മു​റ​ക്ക് വി​ദേ​ശ സെ​ന്റ​റു​ക​ൾ വി​ല​ക്കു​ന്ന​ത് തി​ക​ച്ചും അ​പ​ല​പ​നീ​യ​വും സാ​മൂ​ഹി​ക നീ​തി​ക്ക് നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്ന് പ്ര​വാ​സി​മി​ത്ര വൈ​സ് പ്ര​സി​ഡ​ന്റ് ലി​ഖി​ത ല​ക്ഷ്മ​ൺ പ​റ​ഞ്ഞു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് പ്ര​വാ​സി മി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മാ​സ് നി​വേ​ദ​നം ഇ-​മെ​യി​ൽ അ​യ​ച്ച് ഇ​ന്ദു​ലേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി മി​ത്ര പ്ര​സി​ഡ​ന്‍റ് വ​ഫ ഷാ​ഹു​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ് ലി​ഖി​ത ല​ക്ഷ്മ​ൺ, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ബീ​ന ഖാ​ദ​ർ, ഷി​ജി​ന ആ​ഷി​ക്, ആ​ബി​ദ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - NEE- Pravasimitra given mass request for exam centers in Gulf states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.