നീ​റ്റ് പ​രീ​ക്ഷക്കായി എത്തിയ വിദ്യാർഥികൾ

ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നീ​റ്റ് പ​രീ​ക്ഷ ന​ട​ന്നു

മ​നാ​മ: ഇ​ന്ത്യ​യി​ലെ​യും മ​റ്റു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളും നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്‌-​യു​ജി-2024) എ​ഴു​തി. ബ​ഹ്റൈ​നി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​ത്ര​മാ​യി​രു​ന്നു പ​രീ​ക്ഷ സെ​ന്റ​ർ. 232 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

രാ​വി​ലെ 11.30 മു​ത​ൽ 2.30 വ​രെ​യാ​യി​രു​ന്നു പ​രീ​ക്ഷ സ​മ​യം. 8.30 മു​ത​ൽ 11 വ​രെ വി​ദ്യാ​ർ​ഥി​ക​ളെ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചു. പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ രാ​വി​ലെ ത​ന്നെ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​യു​ടെ (എ​ൻ.​ടി.​എ) നി​യ​മാ​വ​ലി​ക്ക് വി​ധേ​യ​മാ​യാ​ണ് പ​രീ​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്ന​ത്.

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ കൂ​ടു​ത​ൽ​പേ​രും പെ​​ൺ​​കു​​ട്ടി​​ക​​ളാ​യി​രു​ന്നു. പ​രീ​ക്ഷ ഫ​ലം ജൂ​ൺ 14ന് ​പ്ര​ഖ്യാ​പി​ക്കും.

Tags:    
News Summary - NEET exam was held in Indian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.