മനാമ: കുവൈത്തിൽ രൂപവത്കരിച്ച പുതിയ മന്ത്രിസഭക്ക് കിരീടാവാകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആശംസകൾ അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലാണ് മന്ത്രിസഭ രൂപവത്കരിച്ചത്. കുവൈത്തിെൻറ പുരോഗതിക്കും വളർച്ചക്കുമായി പ്രവർത്തിക്കാൻ പുതിയ മന്ത്രിസഭക്ക് സാധിക്കട്ടെയെന്ന് ആശംസയിൽ വ്യക്തമാക്കി. കുവൈത്തും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും അദ്ദേഹം എടുത്തുപറയുകയും ചെയ്തു. കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും അദ്ദേഹം ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.