മനാമ: ന്യൂ ഹൊറൈസൺ സ്കൂളിൽ പഠിക്കുന്ന മഹ്മൂദാ കരിം, കാദറിൻ ഫെർണാണ്ടസ്, സദാന സർവണകുമാർ, ഷംസ സലാഹുദീൻ, ശ്രുതിക ശിവാനി, കാവേരി ലക്ഷ്മി കണ്ണൻ എന്നിവർ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കാൻ ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് മുടി ദാനം ചെയ്തു.
സ്കൂൾ കോഓഡിനേറ്റേഴ്സ് കവിതയും, ലിജി ശ്യാമും ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ കുട്ടികളോടൊപ്പമെത്തി മുടി കൈമാറി. ബഹ്റൈൻ കാൻസർ സൊസൈറ്റി പ്രസിഡന്റ് ഡോ: അബ്ദുൽറഹ്മാൻ ഫക്രൂ, എക്സിക്യൂട്ടിവ് മാനേജർ അഹമ്മദ് അലി അൽ നോവാഖ്ദ എന്നിവർ ഏറ്റുവാങ്ങി. കാൻസർ കെയർ ഗ്രൂപ് പ്രതിനിധി പ്രവീഷ് പ്രസന്നൻ സന്നിഹിതനായിരുന്നു.
കാൻസർ രോഗികൾക്ക് കീമോ തെറപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് സൗജന്യമായി നൽകുന്ന ബഹ്റൈൻ കാൻസർ സൊസൈറ്റിയുടെ ഉദ്യമത്തിൽ പങ്കാളികളായ ന്യൂ ഹൊറൈസൺ സ്കൂളിനെ കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.