മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ റിഫ സർക്കിളിന് പുതിയ നേതൃത്വം. റിഫ സർക്കിളിലേക്ക് 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സിറാജ് കിഴുപ്പിള്ളിക്കരയെ പ്രസിഡന്റായും മുഹമ്മദ് അബ്ദുൽ റഹീം ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റായി മിന്‍ഹാജ് മെഹബൂബിനെയും ജോയന്റ് സെക്രട്ടറിയായി ബദറുദ്ദീൻ ഹിദായത്തിനെയും തെരഞ്ഞെടുത്തു. റിഫ ഓഫിസിൽ നടന്ന തെരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ ബഹ്റൈൻ പ്രസിഡന്റ് അജ്മൽ ഷറഫുദ്ദീൻ, സെക്രട്ടറി ജുനൈദ് പി.പി എന്നിവർ നേതൃത്വം നൽകി.
യൂത്ത് ഇന്ത്യയിൽനിന്ന് പിരിഞ്ഞുപോകുന്ന മുൻ യൂത്ത് ഇന്ത്യ പ്രസിഡന്റ് വി. കെ. അനീസിന് യാത്രയപ്പും യൂത്ത് ഇന്ത്യ റിഫ പ്രസിഡന്റ് ഉപഹാരവും നൽകി. യൂത്ത് ഇന്ത്യ പ്രസിഡന്റ് സമാപന പ്രസംഗം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.