മനാമ: ഐ.എം.സി.സി ജി.സി.സി കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആറു ഗൾഫ് രാജ്യങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ യോഗം ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. നാസർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. റഫീഖ് അഴിയൂർ നിലവിലെ കമ്മിറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
രക്ഷാധികാരികളായി സത്താർ കുന്നിൽ (കുവൈത്ത്), സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരം (സൗദി) എന്നിവരെയും ചെയർമാനായി എ.എം. അബ്ദുല്ലക്കുട്ടി (സൗദി), ജനറൽ കൺവീനറായി പി.പി. സുബൈർ (ഖത്തർ), ട്രഷററായി മൊയ്തീൻകുട്ടി പുളിക്കൽ (ബഹ്റൈൻ) എന്നിവരേയും തെരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി ശരീഫ് താമരശ്ശേരി (കുവൈത്ത്), റഷീദ് താനൂർ (യു.എ.ഇ), ജോ. കൺവീനർമാരായി കാസിം മലമ്മൽ (ബഹ്റൈൻ), ഹമീദ് മധൂർ (കുവൈത്ത്), അക്സർ മുഹമ്മദ് (ഖത്തർ), വിവിധ സബ് കമ്മിറ്റികളുടെ കോഓഡിനേറ്റർമാരായി ശരീഫ് കൊളവയൽ (മീഡിയ), മുഫീദ് കൂരിയാടൻ (വെൽഫെയർ വിങ്), നൗഫൽ നടുവട്ടം (ആർട്സ് വിങ്) എന്നിവരെയും തെരഞ്ഞെടുത്തു. യൂനുസ് മൂന്നിയൂർ, പി.വി. സിറാജ് വടകര, മജീദ് ചിത്താരി, സാദ് വടകര, എൻ.കെ ബഷീർ കൊടുവള്ളി, നിസ്സാം തൃക്കരിപ്പൂർ, ഹാഷിഖ് മലപ്പുറം, മൻസൂർ വണ്ടൂർ, നംഷീർ ബടേരി, ഹാഷിം കോയ താനൂർ, നിസ്സാം പരുത്തിക്കുഴി, മൻസൂർ കൊടുവള്ളി, അബൂബക്കർ എ.ആർ നഗർ, നിസാർ അഴിയൂർ, നൗഷാദ് മാരിയാട്, ഉമ്മർ കുളിയാങ്കൽ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. മൊയ്തീൻകുട്ടി പുളിക്കൽ സ്വാഗതവും പി.പി സുബൈർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.