മനാമ: ആലപ്പുഴ ജില്ലയിലെ നൂറനാട്, ചുനക്കര, താമരക്കുളം, പാലമേൽ പഞ്ചായത്തുകളിലെയും പരിസരപ്രദേശങ്ങളിലെയും ബഹ്റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ വാർഷിക പൊതുയോഗവും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. ഓൺലൈനിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
രക്ഷാധികാരി സിബിൻ സലിം വരണാധികാരി ആയി നടന്ന തെരഞ്ഞെടുപ്പിൽ അശോകൻ താമരക്കുളം (പ്രസി), ബോണി മുളപ്പാംപള്ളിൽ (സെക്ര), സാമുവേൽ മാത്യു (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. എബി ജോർജ് (വൈസ് പ്രസി), ഹാഷിം (ജോ. സെക്ര), സനിൽ (എൻറർടെയ്ൻമെൻറ് സെക്ര). രഞ്ജിത് ഉണ്ണിത്താൻ, ഡെഫി ഡാനിയൽ, പ്രവീൺ, പ്രസന്നകുമാർ, ലിബിൻ സാമുവേൽ, ജിമ്മി ജോർജ് എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ. ഉപദേശക സമിതി അംഗങ്ങളായി സുമേഷ്, ദീപക് പ്രഭാകർ, പ്രദീപ് ദിവാകരൻ, സന്തോഷ് വർഗീസ്, സിബിൻ സലിം, ഗിരീഷ് കുമാർ, അജിത്, ജിനു ജി. എന്നിവരെ തെരഞ്ഞെടുത്തു. കൂട്ടായ്മയിൽ അംഗമാകാൻ താൽപര്യമുള്ളവർക്ക് 66671555, 39882829 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.