മനാമ: സ്വദേശികൾക്ക് ഭവനസംബന്ധമായ സേവനങ്ങൾ ലളിതമാക്കുന്നതിെൻറ ഭാഗമായി ഭവന മന്ത്രാലയം പുതിയ പോർട്ടൽ ആരംഭിച്ചു. Baity.bh എന്ന പോർട്ടൽ വഴി വീടുകൾ ബുക്ക് ചെയ്യുന്നതുൾപ്പെടെ സേവനങ്ങൾ ലഭ്യമാണ്. ഉപപ്രധാന മന്ത്രിയും ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കായുള്ള മന്ത്രിസഭ സമിതി അധ്യക്ഷനുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പോർട്ടൽ ഉദ്ഘാടനം ചെയ്തു.
മുൻകൂർ തുക അടക്കൽ, പുതിയ ഒാഫറുകൾ സംബന്ധിച്ച വിവരങ്ങൾ, ബാങ്കുകളുടെ നിബന്ധനകൾ തുടങ്ങിയ സേവനങ്ങൾ പുതിയ സംവിധാനത്തിലൂടെ ലഭിക്കുന്നതാണ്. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ കാലത്ത് ഭവന മന്ത്രാലയം മികച്ച നേട്ടങ്ങൾ കൈവരിച്ചതായി ഉപപ്രധാനമന്ത്രി പറഞ്ഞു. രാജാവ് നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ തുടർനടപടികളുമാണ് ഇതിന് സഹായിച്ചത്. ബഹ്റൈൻ പൗരന്മാർക്ക് മാന്യമായ ജീവിത സാഹചര്യം ഒരുക്കുന്നതിന് അഞ്ചു പുതിയ ഭവനപദ്ധതികൾ ആരംഭിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ ഭൂമിയിൽ വീടുകൾ നിർമിച്ച് കൈമാറുന്ന 'ശറാക' പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ഭവനമന്ത്രി ബാസിം ബിൻ യാക്കൂബ് അൽ ഹമർ വിശദീകരിച്ചു. അടുത്ത 10 വർഷത്തിനുള്ളിൽ 16,000 വീടുകൾ നിർമിച്ചുനൽകാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.