മനാമ: ബഹ്​റൈനിൽ പുതുക്കിയ യാത്രാ നിബന്ധനകൾ ജൂൺ 25ന്​ നിലവിൽ വരു​ം. കോവിഡ്​ കേസുകൾ ഉയർന്ന സാഹചര്യത്തിൽ ഏ​െർപ്പെടുത്തിയ നിയന്ത്രണങ്ങളാണ്​ പുതുക്കിയത്​. അതേസമയം, ഇന്ത്യ ഉൾപ്പെടെ റെഡ്​ ലിസ്​റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽനിന്ന്​ വരുന്നവർക്ക്​ നിലവിലുള്ള നിയന്ത്രണങ്ങളിൽ കാര്യമായ മാറ്റമില്ല. വ്യോമ ഗതാഗതമന്ത്രാലയമാണ്​ പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചത്​.

റെഡ്​ ലിസ്​റ്റ്​ രാജ്യങ്ങളിൽനിന്ന്​ വരുന്നവർക്കുള്ള നിബന്ധനകൾ:

(കോവിഡ്​ വാക്​സിൻ എടുത്തവരും എടുക്കാത്തവരും ഉൾപ്പെടെ)

1. ഇന്ത്യ, ബംഗ്ലാദേശ്​, പാകിസ്​താൻ, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്​നാം എന്നീ റെഡ്​ ലിസ്​റ്റ്​ രാജ്യങ്ങളിൽനിന്ന്​ വരുന്നവർ യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ 48 മണിക്കുറിനുള്ളിൽ നടത്തിയ കോവിഡ്​ പി.സി.ആർ ടെസ്​റ്റി​െൻറ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. (ആറ്​ വയസിന്​ മുകളിലുള്ളവർക്ക്​ മാത്രം)

2. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ്​ നിർബന്ധമായും ഉണ്ടായിരിക്കണം.

3. എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ എത്തു​േമ്പാഴും തുടർന്ന്​ 10ാം ദിവസവും പി.സി.ആർ പരിശോധന നടത്തണം

4. കോവിഡ്​ പരിശോധനക്കുള്ള 24 ദിനാർ ബി അവെയർ ആപ്പ്​, ബഹ്​റൈൻ ഇ-ഗവൺമെൻറ്​ പോർട്ടൽ എന്നിവ വഴി​യോ വിമാനത്താവളത്തിലെ കി​േയാസ്​കിൽ കറൻസിയിലോ കാർഡ്​ വഴിയോ അടക്കാം.

5. ഇൗ രാജ്യങ്ങളിൽനിന്ന്​ പ്രവേശനം ബഹ്​റൈൻ പൗരൻമാർ, ബഹ്​റൈനിൽ റസിഡൻസ്​ വിസയുള്ളവർ എന്നിവർക്ക്​ മാത്രം

6. 14 ദിവസത്തിനിടെ റെഡ്​ ലിസ്​റ്റ്​ രാജ്യങ്ങൾ വഴി യാത്ര ചെയ്​തവർക്കും പ്രവേശനമില്ല. (ബഹ്​റൈൻ പൗരൻമാർ, ബഹ്​റൈനിൽ റസിഡൻസ്​ വിസയുള്ളവർ എന്നിവർക്ക് ഇത്​ ബാധകമല്ല)

7. 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധം. സ്വന്തം പേരിലോ നേരിട്ട്​ ബന്ധമുള്ള കുടുംബാംഗത്തി​െൻറ പേരിലോ ഉള്ള താമസ​ സ്​ഥലത്തോ എൻ.എച്ച്​.ആർ.എ അംഗീകരിച്ച ക്വാറൻറീൻ കേന്ദ്രത്തിലോ താമസിക്കണം. ആറ്​ വയസിൽ താഴെയുള്ളവർക്ക്​ ഇളവുണ്ട്​.

മറ്റ്​ രാജ്യങ്ങളിൽനിന്ന്​ വരുന്നവർക്കുള്ള നിബന്ധന:

1. യാത്ര പുറപ്പെടുന്നതിന്​ 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്​ പി.സി.ആർ പരിശോധനയുടെ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. (ആറ്​ വയസിന്​ മുകളിലുള്ളവർക്ക്​ മാത്രം)

2. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ്​ നിർബന്ധമായും ഉണ്ടായിരിക്കണം.

3. എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ എത്തു​േമ്പാഴും തുടർന്ന്​ 10ാം ദിവസവും പി.സി.ആർ പരിശോധന നടത്തണം

4. കോവിഡ്​ പരിശോധനക്കുള്ള 24 ദിനാർ ബി അവെയർ ആപ്പ്​, ബഹ്​റൈൻ ഇ-ഗവൺമെൻറ്​ പോർട്ടൽ എന്നിവ വഴി​യോ വിമാനത്താവളത്തിലെ കി​േയാസ്​കിൽ കറൻസിയിലോ കാർഡ്​ വഴിയോ അടക്കാവുന്നതാണ്​.

5. 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധം. സ്വന്തം പേരിലോ നേരിട്ട്​ ബന്ധമുള്ള കുടുംബാംഗത്തി​െൻറ പേരിലോ ഉള്ള താമസ്​ സ്​ഥലത്തോ എൻ.എച്ച്​.ആർ.എ അംഗീകരിച്ച ക്വാറൻറീൻ കേന്ദ്രത്തിലോ താമസിക്കണം. ആറ്​ വയസിൽ താഴെയുള്ളവർക്ക്​ ഇളവുണ്ട്​.

കോവിഡ്​ പരിശോധന, ക്വാറൻറീൻ എന്നിവയിൽ ഇളവുള്ളവർ:

റെഡ്​ലിസ്​റ്റിൽ ഉൾപ്പെടാത്ത ചില രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ കോവിഡ്​ പരിശോധന, ക്വാറൻറീൻ എന്നിവയിൽ ഇളവുകൾ നൽകിയിട്ടുണ്ട്​.

1. ബഹ്​റൈൻ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ നേടിയ യാത്രക്കാർക്ക്​ യാത്ര പുറപ്പെടുന്നതിന്​ മുമ്പുളള കോവിഡ്​ പരിശോധനയും ക്വാറൻറീനും ആവശ്യമില്ല. ഇവർ രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ചവരായിരിക്കണം. ബഹ്​റൈൻ, ജി.സി.സി, ഗ്രീസ്​, സൈപ്രസ്​, ഹംഗറി, ഇസ്രായേൽ എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ്​ ഇത്​ ബാധകം. ഇവർ ബഹ്​റൈനിൽ എത്തു​​േമ്പാഴും തുടർന്ന്​ 10ാം ദിവസവും കോവിഡ്​ ടെസ്​റ്റ്​ നടത്തണം.

2. അമേരിക്ക, യു.കെ, യൂറോപ്പ്​, കാനഡ, ആസ്​ട്രേലിയ, ന്യൂസിലൻഡ്​, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്ന്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ ലഭിച്ച പൂർണ്ണമായും വാക്​സിൻ സ്വീകരിച്ചവർക്ക്​ ക്വാറൻറീൻ ആവശ്യമില്ല. ഇവർ യാത്ര പുറപ്പെടുന്നതിന്​ മുമ്പുള്ള ടെസ്​റ്റും ബഹ്​റൈനിൽ എത്തിയ ശേഷമുള്ള രണ്ട്​ ടെസ്​റ്റുകളും നടത്തണം.

Tags:    
News Summary - New travel rules in Bahrain from June 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.