മനാമ: ഖലീഫ സിറ്റിയിൽ നിർമാണം പൂർത്തീകരിച്ച പുതിയ ജലവിതരണ പ്ലാന്റ് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ഹമദ് രാജാവിന്റെ അധികാരാരോഹണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്നതിനോടനുബന്ധിച്ചാണ് പുതിയ പദ്ധതി ഉദ്ഘാടനം നടന്നത്. ചടങ്ങിൽ മന്ത്രിമാർ, ദക്ഷിണ മേഖല ഗവർണർ, സൗദി ഡെവലപ്മെന്റ് ഫണ്ട് സി.ഇ.ഒ സുൽത്താൻ ബിൻ അബ്ദുറഹ്മാൻ അൽ മുർഷിദ് അടക്കമുള്ള സംഘം, ക്ഷണിക്കപ്പെട്ടവർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മണിക്കൂറിൽ 704 ക്യുബിക് മീറ്റർ വെള്ളം വിതരണം ചെയ്യാൻ ഇതുവഴി സാധിക്കും. അധിക ഊർജമുപയോഗപ്പെടുത്തുന്ന സമയത്ത് ഇത് സൗരോർജത്തിലും അല്ലാത്തപ്പോൾ വൈദ്യുതിയിലുമാണ് പ്ലാന്റ് പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.