അൽ ഹിദായ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച ഈദ്ഗാഹ്
മനാമ: ബഹ്റൈൻ സുന്നി ഔഖാഫിന്റെ നേതൃത്വത്തിൽ അൽ ഹിദായ സെന്റർ മലയാള വിഭാഗം ഹിദ്ദ് പൊലീസ് സ്റ്റേഷന് മുൻവശമുള്ള ഇന്റർ മീഡിയറ്റ് ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു.
ഇനി വരുന്ന 11മാസക്കാലം റമദാനിൽ ആർജിച്ച സൂക്ഷ്മത ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടവരാണ് നമ്മളെന്ന കാര്യം ഓരോ വിശ്വാസിയും ഓർക്കണമെന്ന് ഈദ് പ്രാർഥനക്ക് നേതൃത്വം കൊടുത്തു സംസാരിച്ച അബ്ദു ലത്തീഫ് അഹമ്മദ് സദസ്സിനെ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.