മനാമ: അൽ മന്നാഇ സെന്റർ മലയാള വിഭാഗം നടത്തിവരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി ഗുദൈബിയ യൂനിറ്റ് മന്നാഇ ഹാളിൽ സംഘടിപ്പിച്ച ‘പുതുവർഷം പുനർചിന്തക്ക്’ എന്ന പ്രഭാഷണ പരിപാടി ആളുകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
പുതിയ ഒരു വർഷം നമ്മെ ഓർമിപ്പിക്കുന്നത് നാം മരണത്തോട് കുറച്ചുകൂടി അടുത്തിരിക്കുന്നു എന്നാണ്. അതിനാൽതന്നെ സൽക്കർമങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന് പകരം ഭൗതിക സുഖങ്ങളിൽ അഭിരമിച്ച് സ്രഷ്ടാവിന്റെ അതൃപ്തിക്ക് പാത്രമാവരുതെന്ന് പ്രഭാഷണം നിർവഹിച്ച സയ്യിദ് മുഹമ്മദ് ഹംറാസ് സദസ്സിനെ ഓർമിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി സുഹാദ് ബിൻ സുബൈർ സ്വാഗതവും ട്രഷറർ റഷീദ് മാഹി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.