മനാമ: നടുവണ്ണൂർ ഗ്ലോബൽ ഫോറം (എൻ.ജി.എഫ്) വിഷു, ഈസ്റ്റർ, ഈദ് ആഘോഷം സംഘടിപ്പിച്ചു.ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ നടന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ആഘോഷത്തോടനുബന്ധിച്ച് നടത്തിയ കമ്പവലി മത്സരത്തിൽ ഫ്രൻഡ്സ് നടുവണ്ണൂരിനെ തോൽപിച്ച് ബ്രദേഴ്സ് മൂലാട് പുരുഷന്മാരുടെ വിഭാഗത്തിലും സിസ്റ്റേഴ്സ് മൂലാടിനെ തോൽപിച്ച് ഫ്രൻഡ്സ് നടുവണ്ണൂർ സ്ത്രീകളുടെ വിഭാഗത്തിലും ജേതാക്കളായി.
സാംസ്കാരിക സമ്മേളനത്തിന് പ്രസിഡന്റ് കെ.കെ. ജാലിസ്, സെക്രട്ടറി ഫിറോസ് ആപ്പറ്റ, ട്രഷറർ മുഹമ്മദ് ഷമീം, രക്ഷാധികാരി എ.സി.എ ബക്കർ, അസീസ് മൂലാട്, നസറു വാകയാട്, സി.എം. ഷാജു, സിറാജ് നാസ്, ആലിക്കോയ പുനത്തിൽ, റിജാസ് പുതിയപ്പുറം, ഉമ്മർ തെക്കേടത്ത്, ദീപേഷ്, ഗഫൂർ, മഹേഷ്, മജീദ് മൂലാട്, നഫീൽ, നജീബ്, നദീർ, ഷബീർ, ഷൈജു കാവിൽ, മിയാസ് നൊച്ചാട്, പ്രവീൺ നടുവണ്ണൂർ, മൻസൂർ കിഴക്കയിൽ, മുജീബ്, രവിത വിപിൻ, സാജിതാ ബക്കർ, കുൽസു ഫിറോസ്, അസ്ബിതാ ഷമീം, അഞ്ജു മഹേഷ്, സമീറ ഷാഹിദ്, സാലിഹാ നെഫീൽ, ജസ്ന ജാസി, റീജ, ഷംനാ ഷബീർ, ഷംസിയ, റുമാനാ, ഷബ്ന, ഷാമിലി രഞ്ജിത്ത്, നിതാ ഫാമി എന്നിവർ നേതൃത്വം നൽകി.
വിജയികൾക്കും പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കും സമ്മാനം നൽകി. റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനം ആദില ഇഷയും രണ്ടാം സമ്മാനം അഫ്സലും മൂന്നാം സമ്മാനം പ്രജീഷ് തൊട്ടിൽപ്പാലവും കരസ്ഥമാക്കി.
ബഹ്റൈനിലെ ഹോം ടെക് ഇലക്ട്രോണിക്സിലെ റിജാസ്, മുജീബ് എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. പ്രജീഷ് പരിപാടിയുടെ അനൗൺസറായിരുന്നു. കോഓർഡിനേറ്റർ ഷാഹിദ് അഭയം, വിപിൻ മൂലാട് എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.