മനാമ: ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ റിഫ ക്ലിനിക്കിന് നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആർ.എ) അക്രഡിറ്റേഷൻ ലഭിച്ചു. ഗുണനിലവാരത്തിൽ 95 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിക്കുന്നവർക്കാണ് ഡയമണ്ട് അക്രഡിറ്റേഷൻ ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മികച്ച അംഗീകാരമായ ജെ.സി.െഎ അക്രഡിറ്റേഷൻ ലഭിച്ച ബഹ്റൈനിലെ ആദ്യത്തെ ആശുപത്രിയാണ് ബി.എസ്.എച്ച്. കഴിഞ്ഞ 12 വർഷത്തിനിടെ നാലു തവണ ഇൗ അംഗീകാരം ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.
ഒക്ടോബർ 21ന് 19 വർഷം പൂർത്തിയാക്കുന്ന ബി.എസ്.എച്ചിനുള്ള എൻ.എച്ച്.ആർ.എയുടെ സമ്മാനമാണ് ഡയമണ്ട് അക്രഡിറ്റേഷൻ എന്ന് സി.ഇ.ഒ പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും അദ്ദേഹം അറിയിച്ചു. കാർഡിയോളജി ഡിപ്പാർട്മെൻറിൽ സൗജന്യ കൺസൾേട്ടഷൻ, സൗജന്യ ഇ.സി.ജി എന്നിവ ഇൗമാസം അവസാനം വരെ ബി.എസ്.എച്ചിെൻറ ജുഫൈർ ആശുപത്രിയിലും റിഫ ക്ലിനിക്കിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.