മനാമ: വർഷങ്ങളായി വീട്ടുകാരുമായി ഒരു ബന്ധവുമില്ലാത്ത കോഴിക്കോട് സ്വദേശിയെ തേടി ബന്ധുക്കൾ. വേളം കുറിച്ചകം ആശാരിക്കണ്ടി നാണുവിനെക്കുറിച്ചുള്ള വിവരങ്ങൾ എന്തെങ്കിലും ലഭിക്കുമോയെന്നറിയാൻ ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം. ബഹ്റൈനിലുള്ള കണ്ണൻ വടക്കേപറമ്പത്ത് എന്നയാൾ നാട്ടിൽ അവധിക്കു പോയ സമയത്താണ് നാണുവിന്റെ സഹോദരിയുടെ മകൻ പ്രദീപനിൽനിന്ന് വിവരങ്ങൾ അറിഞ്ഞത്. ബഹ്റൈനിലെ സാർ വില്ലേജിൽ താമസിച്ചിരുന്നു എന്ന വിവരമാണ് ഒടുവിൽ വീട്ടുകാർക്ക് ലഭിച്ചത്. അതിനുശേഷം എവിടെയാണെന്ന് ആർക്കുമറിയില്ല.
1981ൽ 25ാമത്തെ വയസ്സിലാണ് നാണു ബഹ്റൈനിൽ എത്തിയത്. ഇവിടെ ജോലി ചെയ്തിരുന്ന സഹോദരിയുടെ മകൻ സുരേന്ദ്രൻ 1993 വരെ അദ്ദേഹത്തെ കണ്ടിരുന്നു. സുരേന്ദ്രൻ നാട്ടിൽ പോയതിനുശേഷം നാണുവിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. നാട്ടിൽ നാലു സഹോദരിമാരാണ് നാണുവിന് ഇപ്പോഴുള്ളത്.
കണ്ണൻ വടക്കേപറമ്പത്ത് അറിയിച്ചതനുസരിച്ച് സാമൂഹിക പ്രവർത്തകൻ കെ.ടി. സലീമും പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർക്ക് 33570999, 39682974 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.