മനാമ: പരീക്ഷയെ ടെൻഷനില്ലാതെ നേരിടാനും മികച്ച റിസൽട്ട് കരസ്ഥമാക്കാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിനായി ശനിയാഴ്ച കേരളീയ സമാജം ഹാളിൽ ഗൾഫ് മാധ്യമം ‘ക്രാക് ദ കോഡ്’ പരിപാടി സംഘടിപ്പിക്കുന്നു.
പ്രസിദ്ധ വിദ്യാഭ്യാസ വിചക്ഷണ ആരതി സി. രാജരത്നം, ഐ.ടി വിദഗ്ധനും ട്രാൻസ്ഫോർമേഷൻ ആർക്കിടെക്ടുമായ മഹ്റൂഫ് സി.എം, മെന്റലിസ്റ്റ് അനന്തു എന്നിവരാണ് ‘ക്രാക് ദ കോഡ്’ പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുന്നത്.
അധ്യാപികയും നിരവധി ബെസ്റ്റ് സെല്ലർ ബുക്കുകളുടെ രചയിതാവുമായ ആരതി സി. രാജരത്നം ‘റെസ്റ്റ് റിലാക്സ്, റീസെറ്റ്’ സെഷൻ കൈകാര്യംചെയ്യും. ഐ.ടി വിദഗ്ധനും ട്രാൻസ്ഫോർമേഷൻ ആർക്കിടെക്ടും പ്രശസ്ത എത്തിക്കൽ ഹാക്കറുമായ മഹ്റൂഫ് സി.എം ‘സ്റ്റഡി വൈൽ യു സ്ലീപ്പ്’ വിഷയത്തിൽ ക്ലാസെടുക്കും.
പ്രസിദ്ധ മെന്റലിസ്റ്റും മജീഷ്യനുമായ അനന്തു ‘ഡിവൈൻ ഇൻ ദ മൈൻഡ്സ് ടു എക്സ്േപ്ലാർ’ ഷോ നടത്തും. വൈകീട്ട് നാലിന് തുടങ്ങുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. രക്ഷിതാക്കൾക്കും പങ്കെടുക്കാം. പരിപാടിയോടനുബന്ധിച്ച് വിവിധ സർവകലാശാലകളുടെ സ്റ്റാളുകളും പ്രവർത്തിക്കും. അൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി കോളജ് ഓഫ് ബഹ്റൈൻ, ഗൾഫ് യൂനിവേഴ്സിറ്റി, അഹ്ലിയ യൂനിവേഴ്സിറ്റി ബഹ്റൈൻ, കിങ്ഡം യൂനിവേഴ്സിറ്റി, ബ്രിട്ടീഷ് യൂനിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ സർവകലാശാലകളുടെ സ്റ്റാളുകൾ ആകർഷണീയമായിരിക്കും.
ഈ സർവകലാശാലകളുടെ കോഴ്സുകളെപ്പറ്റിയും പ്രവേശനം സംബന്ധിച്ചും അറിയാനുള്ള അവസരവുമുണ്ട്. ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ ഓൺലൈൻ ലിങ്ക് വഴിയോ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. രജിസ്ട്രേഷൻ ലിങ്ക്: www.madhyamam.com/crackthecode വാട്സ്ആപ്: 973 34619565
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.