സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ മീലാദ് ഫെസ്റ്റ് 2024

സമാപന സമ്മേളനത്തിൽനിന്ന്

നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

മനാമ: ‘പ്രവാചകൻ (സ്വ) പ്രകൃതവും പ്രഭാവവും’ എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കമ്മിറ്റി ആഭിമുഖ്യത്തിൽ 40 ദിവസങ്ങളിലായി നടക്കുന്ന മീലാദ് കാമ്പയിനിന്റെയും നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് - 2024 ന്റെയും സമാപന പൊതുസമ്മേളനം മനാമ പാകിസ്താൻ ക്ലബ് ഗ്രൗണ്ടിൽ നടന്നു.

സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ കോയ തങ്ങൾ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.എസ്.എം. അബ്ദുൽ വാഹിദ്, സയ്യി യാസർ ജിഫ്രി തങ്ങൾ , മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, ശറഫുദ്ദീൻ മൗലവി, കെ.എം.എസ് മൗലവി, ബശീർ ദാരിമി, റസാഖ് ഫൈസി, നിഷാൻ ബാഖവി, അബ്ദുൽ മജീദ് ചേലക്കോട്, കളത്തിൽ മുസ്തഫ തുടങ്ങിയ സമസ്ത ബഹ്റൈൻ കേന്ദ്ര നേതാക്കളും, ഏരിയ നേതാക്കളും, ജം ഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കളും കെ.എം.സി.സി നേതാക്കളായ കെ.പി. മുസ്തഫ, ഗഫൂർ കയ്പമംഗലം, കൂട്ടസ മുണ്ടോരി,സമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഫസലുൾ ഹഖ്, ഹാരിസ് പഴയങ്ങാടി, ലത്തീഫ് ആയഞ്ചേരി, സൈദ്, അൻവർ കണ്ണൂർ, മുഹമ്മദ് അൽ ബയാൻ തുടങ്ങിയവരും പങ്കെടുത്തു.

മനാമ ഇർശാദുൽ മുസ് ലി മീൻ മദ്റസ ഭാരവാഹികളും എസ്.കെ.എസ്.എഫ് ബഹ്റൈൻ വിഖായയും സമ്മേളനം നിയന്ത്രിച്ചു. അശ്റഫ് അൻവരി ചേലക്കര സ്വാഗതവും വി .കെ. കുഞ്ഞമ്മദ് ഹാജി നന്ദിയും പറഞ്ഞു.

ജൂനിയർ സീനിയർ വിഭാഗങ്ങളിലായി വിദ്യാർഥികളുടെ ദഫ് പ്രദർശനം, ബുർദ ആലാപനം, ഫ്ലവർ ഷോ, സ്കൗട്ട് തുടങ്ങിയവയും തിരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളും, സമസ്ത പൊതുപരീക്ഷയിൽ 5, 7, 10 ക്ലാസിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ഉന്നത മാർക്ക് നോടിയവർക്ക് ഗോൾഡ് മെഡലും സമ്മാനവിതരണവും നടത്തി.

Tags:    
News Summary - Noorun Ala Noor Meelad Fest has concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 05:46 GMT