????

ബഹ്‌റൈനില്‍ നൂറനാട്​ സ്വദേശി  നെഞ്ചുവേദനയെ തുടർന്ന്​ മരിച്ചു

മനാമ: പ്രവാസി മലയാളി ബഹ്​റൈനിൽ മരിച്ചു. ആലപ്പുഴ നൂറനാട്​ സ്വദേശി നാസർ (46)ആണ്​ മരിച്ചത്​. സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. അടുത്തിടെ അസുഖം ബാധിച്ച്​ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ചികിത്​സയിലായിരുന്നു. അസുഖം ഭേദപ്പെട്ട്​ താമസ സ്ഥലത്ത്​ വിശ്രമിക്കവെ, കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന്​  ആശുപത്രിയിൽ കൊണ്ടു​പോകും വഴിയായിരുന്നു മരണം.  മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണന്ന്​ സാമൂഹിക പ്രവർത്തകനായ കെ.ആർ നായർ പറഞ്ഞു. നാട്ടിൽ മാതാവ്​, ഭാര്യ, മൂന്ന്​ മക്കൾ എന്നിവരുണ്ട്​. നിർധന കുടുംബത്തി​​െൻറ അത്താണിയായിരുന്നു. ഇൗ കുടുംബത്തെ സഹായിക്കാൻ താൽപര്യമുള്ളവർ  ഇൗ നമ്പരിൽ ബന്​ധപ്പെടണം:ഫോൺ: 39652009 
 
Tags:    
News Summary - obit-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.