മനാമ: ബഹ്‌റൈനിൽ ഹെൽത് ക്ലബ് നടത്തിവന്ന തിരുവനന്തപുരം ഉദയൻകുളങ്ങര കൊറ്റാമം സ്വദേശി സജീഷ് കുമാറിനെ (44) ഗുദൈബിയയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി 11 ഒാടെയായിരുന്നു താമസസ്‌ഥലത്തു മരിച്ചുകിടക്കുന്നനിലയിൽ ഇദ്ദേഹത്തെ സുഹൃത്തുക്കൾ കണ്ടെത്തിയത്. ഭാര്യ നാട്ടിൽനിന്ന് മൊബൈലിൽ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇതേതുടർന്ന് സുഹൃത്തുക്കൾ താമസസ്ഥലത്ത് എത്തുേമ്പാൾ മുറി അകത്ത് നിന്നും പൂട്ടി ഫാനും എയർകണ്ടീഷനുമെല്ലാംപ്രവർത്തിക്കുന്ന അവസ്‌ഥയിലായിരുന്നു.
പോലീസ് എത്തി മുറിയുടെ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. കഴിഞ്ഞ ജൂൺ 27 നാണ് കുടുംബം നാട്ടിലേക്ക് അവധിക്കാലം പ്രമാണിച്ചത് പോയത്. ഭാര്യ അല രാജ് ബഹ്‌റൈനിൽ സ്കൂൾ അധ്യാപികയായിരുന്നു. മകൻ മാധവ് സജീവ്. ഏറെ സൗഹൃദങ്ങളുള്ള പരേതെൻറ വിയോഗത്തിൽ ബഹ്‌റൈന്‍ കേരളീയ സമാജം ഭരണ സമിതി അഗാധമായ ദു:ഖം രേഖപ്പെടുത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി യാഹൂ ഹെൽത്ത് ക്ലബ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സജീഷ്. ബഹ്റൈൻ കേരളീയ സമാജത്തിന്രെയും ഇന്ത്യൻ ക്ളബിെൻറയും സജീവ പ്രവർത്തകനുമായിരുന്നു. ഇന്ന് വൈകുന്നേരം മൂന്നിന് മൃതദേഹം സൽമാനിയ ആശുപത്രിയിൽ പൊതുദർശനത്തിന് വെക്കുമെന്നും രാത്രി 8.30 നുള്ള ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്നും സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.