മനാമ: ബഹ്റൈനിൽ കുടുംബത്തിനൊപ്പം സന്ദർശനത്തിന് എത്തിയ കോട്ടയം സ്വദേശി മിഷാൽ സ്വദേശിതോമസ് (37) കടലിൽ മുങ് ങിമരിച്ചു. കുടുംബത്തോടൊപ്പം സൗദിയിൽ നിന്നെത്തിയ ഇദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം കടലിൽ ബോട്ട് യാത്ര നടത്തുേമ്പാഴായിരുന്നു സംഭവം. നീന്താനായി കടലിൽ ഇറങ്ങിയ ഇദ്ദേഹം മുങ്ങിമരിക്കുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.
മൃതദേഹം കരയിൽ എത്തിച്ച് കിങ് ഹമദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.