മനാമ: കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കാര്യങ്ങളിൽ അശ്ലീല പരാമർശമുണ്ടായതിന്റെ പേരിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി ഇലക്ട്രോണിക്സ്, സാമ്പത്തികസുരക്ഷ വിഭാഗം അറിയിച്ചു. കുട്ടികൾക്കെന്ന രൂപത്തിലിറക്കിയ വിഡിയോകളിലും മറ്റുമാണ് സഭ്യതയുടെ അതിരുകൾ ലംഘിച്ചതായി ശ്രദ്ധയിൽപെട്ടത്.
ഇതിനെ തുടർന്ന് ഇതിന്റെ പ്രചാരണത്തിനു പിന്നിൽ പ്രവർത്തിച്ച ഏഷ്യൻ വംശജനെതിരെ ഇന്റർപോളിന്റെ സഹായത്തോടെ കേസെടുക്കുകയായിരുന്നു. ഓൺലൈനിൽ കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സമൂഹമാധ്യമങ്ങളിലൂടെ കുട്ടികൾക്കുള്ള കണ്ടന്റുകൾ പ്രചരിപ്പിക്കുന്നവർ അതിൽ സഭ്യതകളുടെ അതിരുകൾ ലംഘിക്കുന്നവയില്ലെന്ന് ഉറപ്പാക്കാൻ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.