മനാമ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു രാജ്യത്തിന് നൽകിയ സംഭാവനകളെ തമസ്കരിക്കാനാണ് രാജ്യം ഭരിക്കുന്ന ഭരണാധികാരികൾ ലക്ഷ്യംവെക്കുന്നതെന്ന് ഒ.ഐ.സി.സി. അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒ.ഐ.സി.സി ഓഫിസിൽ നടത്തിയ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 59ാമത് ചരമവാർഷിക ദിനാചരണത്തിൽ നിരവധിപേർ പങ്കെടുത്തു.
പണ്ഡിറ്റ്ജി രാജ്യത്തിന് നൽകിയ സംഭാവനകളെ സ്മരിക്കാൻ തയാറാകാത്ത ഭരണാധികാരികൾ, അദ്ദേഹത്തിന്റെ സ്മരണകളെ പോലും ഭയപ്പെടുന്ന അവസ്ഥയാണ്.
രാജ്യത്തെ എല്ലാ ആളുകളെയും സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം, നാടിന്റെ സമഗ്ര വികസനം ആയിരുന്നു അദ്ദേഹം സ്വപ്നം കണ്ടിരുന്നത്. അതിനുള്ള പദ്ധതികൾ ആസൂത്രണം നടത്തിയ രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു അദ്ദേഹം എന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു. യോഗം ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ്, ഷിബു ബഷീർ, ഷാജി ജോർജ്, വിനോദ് ഡാനിയേൽ, ജെനു കല്ലുംപുറത്ത്, വിനു ജേക്കബ്, റെജി ചെറിയാൻ, മോൻസി ബാബു, സിബി അടൂർ, ഷാബു ലൂക്കോസ്, ബിനു ചാക്കോ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.