മനാമ: ബഹ്റൈൻ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘നമ്മളോടൊപ്പം’ പരിപാടിയിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ പ്രവർത്തകരോട് സംവദിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ജില്ലയുടെ ചാർജുള്ള ദേശീയ സെക്രട്ടറി മനു മാത്യു സ്വാഗതം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി ജലീൽ മുല്ലപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി.
ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ പങ്കെടുത്തു. ജില്ല കമ്മിറ്റി ഭാരവാഹികളായ സുനിൽ ചെറിയാൻ, ഡോളി ജോർജ്, ഇബ്രാഹിം അദ്ഹം, എബിൻ, സാബു പൗലോസ് എന്നിവർ നേതൃത്വം നൽകി. സിൻസൺ ചാക്കോ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.