മനാമ: ബഹ്റൈൻ ഒ.ഐ.സി.സി കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം വേറിട്ട അനുഭവമായി. കോട്ടയം ജില്ലയിൽ നിന്നുള്ള ഇരുന്നൂറിലേറെ അംഗങ്ങൾ പങ്കെടുത്തു. മനാമയിലെ സീക്രട്ട് ഗാർഡനിൽ നടന്ന സംഗമത്തിൽ ജില്ല പ്രസിഡന്റ് സിജു പുന്നവേലി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബിനു പാലത്തിങ്ങൽ സ്വാഗതം ആശംസിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, സംഘടന ചുമതല വഹിക്കുന്ന ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു, ലത്തീഫ് അയംചേരി, കോട്ടയം ജില്ലയുടെ ചുമതല വഹിക്കുന്ന ദേശീയ ജനറൽ സെക്രട്ടറി ഇബ്രാഹിം അദ്ഹം, സിബി ചെമ്പന്നൂർ, മുൻ കോട്ടയം ജില്ല പ്രസിഡന്റുമാരായ ഷിബു എബ്രഹാം, റോബിൻ എബ്രഹാം, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നം കുളത്തിങ്ങൽ, വനിത വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ജെയ്സൺ മാത്യു നന്ദി പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് ആഷിക് മുരളിയുടെ നേതൃത്വത്തിൽ നിരവധി കലാ പരിപാടികളോടൊപ്പം മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി മത്സരങ്ങളും ഒരുക്കിയിരുന്നു. ഒ.ഐ.സി.സി ദേശീയ നേതാക്കളായ ചെമ്പൻ ജലാൽ, ജെയിംസ് കുര്യൻ, അഡ്വ.ഷാജി സാമുവൽ, സുമേഷ് അനേരി, സിൻസൺ ചാക്കോ, സൈദ് എം.എസ്, പ്രദീപ് മേപ്പയൂർ, സാമുവൽ മാത്യു, രഞ്ജൻ കച്ചേരി, റിജിത് മൊട്ടപ്പാറ, ജോണി താമരശ്ശേരി, ജില്ല പ്രസിഡന്റുമാരായ മോഹൻ കുമാർ, അലക്സ് മഠത്തിൽ, ജലീൽ മുല്ലപ്പള്ളി, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജില്ല ജനറൽ സെക്രട്ടറിമാരായ ഷിബു ബഷീർ, അൻസൽ കൊച്ചൂടി, ശ്രീജിത്ത് പാനായി മുൻ കോട്ടയം ജില്ല പ്രസിഡന്റുമാരായ റോബിൻ എബ്രഹാം, ഷിബു എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു. ജില്ല ഭാരവാഹികളായ ജി.കെ. മേനോൻ, ഷിജോ ജോസഫ്, അജീഷ് തോമസ്, അബിൻ ആന്റണി, മോഹന പ്രസാദ്, സിബി പുന്നവേലി, ജോൺസൻ ജോൺ, മൊഹമ്മദ് സാജിദ്, ജോബിൻ പി. വർഗീസ്, പുന്നൂസ് സി.ജെ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.