മനാമ: ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി കുടുംബ സംഗമം നടത്തി. സോഫിയ ഗാർഡനിൽ നടന്ന കുടുംബ സംഗമത്തിൽ ജ്വാല മ്യൂസിക്കൽ ടീമിന്റെ മ്യൂസിക്കൽ നൈറ്റും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ജില്ല പ്രസിഡന്റ് ജാലിസ് കെ.കെ. അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യാതിഥിയായിരുന്നു. കോട്ടക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പുതുപ്പണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷൗക്കത്തലി, ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കോഴിക്കോട് ജില്ല പ്രസിഡന്റുമായിരുന്ന കെ.സി. ഷമീം, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി മനു മാത്യു,ദേശീയ ജനറൽ സെക്രട്ടറിയും കോഴിക്കോട് ഇൻചാർജുമായ സെയ്ദ് എം.എസ്,വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി,ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പാനായി, ജില്ല ട്രഷറർ പ്രദീപ് മൂടാടി, സെൻട്രൽ മാർക്കറ്റ് പ്രസിഡന്റ് ചന്ദ്രൻ വളയം, മുൻ ജില്ല പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ദേശീയ സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപ്പാറ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മെമന്റോ നൽകി.
നാട്ടിൽനിന്നും സന്ദർശനത്തിന് വന്ന വിജയൻ തോട്ടകണ്ടിയേയും പനായിടത്തിൽ ശ്രീമതിയെയും പൊന്നാടയണിയിച്ച് ആദരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ സുബിനാസ് കിട്ടു, മുനീർ പേരാമ്പ്ര, സുരേഷ് മണ്ടോടി, രവി പേരാമ്പ്ര, റഷീദ് മുയിപ്പോത്ത്, എം. വാജിദ്, പി.എം. ഷാജി, ഫൈസൽ പാട്ടാണ്ടി, ടി.പി. അസീസ് മൂലാട്, സത്യൻ പേരാമ്പ്ര, അബ്ദുൽസലാം മുയിപ്പോത്ത്, എം.സി. അസീസ്, റോഷ്ജിത്ത്, ജയകൃഷ്ണൻ, കെ.പി. തസ്തക്കീർ, സുരേഷ് പാലേരി, രവീന്ദ്രൻ നടയമ്മൽ, നൗഷാദ് പേരാമ്പ്ര, തുളസീദാസ്, ബിജു കൊയിലാണ്ടി, ബിജു കാവുന്തറ, ഗിരീഷ് കാവുന്തറ, രാജീവൻ, അർഷാദ്, മജീദ്, സന്ധ്യാ രഞ്ജൻ, സൂര്യ റിജിത് എന്നിവർ കുടുംബ സംഗമം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.