ഒ.ഐ.സി.സി കോഴിക്കോട് മിഡിലീസ്റ്റ്‌ സമ്മേളനത്തിൽ പ​ങ്കെടുക്കാനെത്തിയ നേതാക്കളെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

ഒ.ഐ.സി.സി കോഴിക്കോട് ജില്ല മിഡിലീസ്റ്റ്‌ സമ്മേളനം ഇന്ന്

മനാമ: ഗൾഫ് മേഖലയിലെ കോഴിക്കോട് ജില്ല ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുവേണ്ടി നടത്തുന്ന ഒ.ഐ.സി.സി കോഴിക്കോട് മിഡിലീസ്റ്റ്‌ സമ്മേളനം വെള്ളിയാഴ്ച നടക്കും. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന കെ.പി.സി.സി വർക്കിങ് പ്രസിഡന്റ്‌ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. പ്രവീൺകുമാർ, മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യം, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എം. നിയാസ്, അഡ്വ. കെ. ജയന്ത്, ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള എന്നിവരെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി നേതാക്കളും സംഘാടക സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. സമ്മേളനത്തിൽ പങ്കെടുക്കാൻ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും എത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
Tags:    
News Summary - OICC Kozhikode District Middle East Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.