മനാമ: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ കലാവിഭാഗമായ കലാവേദി നേതൃത്വത്തിൽ പുസ്തക പരിചയം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി സുധാ മേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന പുസ്തകം എഴുത്തുകാരൻ ഫിറോസ് തിരുവത്രയും കുമാരി റിധി രാജീവനും പരിചയപ്പെടുത്തി.
തുടർന്ന് നടന്ന ചർച്ചയിൽ പ്രമുഖർ പങ്കെടുത്തു. സഗയ്യ ഒ.ഐ.സി.സി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ല കൾച്ചറൽ സെക്രട്ടറി രഞ്ജൻ ജോസഫ് മോഡറേറ്ററായിരുന്നു. പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം ആശംസ പ്രസംഗം നടത്തി. പ്രിയദര്‍ശിനി പബ്ലിക്കേഷൻസിന്റെ പ്രവർത്തനങ്ങൾ ബഹ്റൈൻ കോഓഡിനേറ്റർ എം.എസ്. സൈത് വിവരിച്ചു.
പുസ്തക പരിചയ ശേഷം നടന്ന ചർച്ചയിൽ തണൽ പ്രസിഡന്റ് റഷീദ് മാഹി, പ്രവാസി വെൽഫയര്‍ സെക്രട്ടറി ഇർഷാദ് കോട്ടയം, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, വൈസ് പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി ജേക്കബ് തേക്കുംതോട്, സയ്യിദ് ഹനീഫ്, സിബി ഇരവുപാലം, പ്രവീൺ നവകേരള, ഗോപാലൻ, ഇ.വി. രാജീവൻ എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതവും ദേശീയ വൈസ് പ്രസിഡന്റ് സിൻസൺ ചാക്കോ നന്ദിയും പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് ഡോളി ജോർജ്, ട്രഷറർ സാബു പൗലോസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.