മനാമ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കുടുംബസംഗമം നടത്തി. ഒ.ഐ.സി.സി പത്തനംതിട്ട ജില്ലയിലെ കുടുംബാംഗങ്ങളുടെ വ്യത്യസ്ത കലാപരിപാടികളും ക്വിസ് മത്സരവും ഗാനമേളയും കുടുംബാംഗങ്ങൾക്ക് വേറിട്ട അനുഭവമായി. സനദിലെ ബാബ സിറ്റി ഹാളിൽ നടന്ന കുടുംബ സംഗമത്തിൽ നാനൂറിൽപരം അംഗങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി അധ്യക്ഷൻ ഗഫൂർ ഉണ്ണിക്കുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സയ്യിദ് എം.എസ്, ജീസൺ ജോർജ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷാജി ശാമുവേൽ, വിഷ്ണു കലഞ്ഞൂർ, സെക്രട്ടറിമാരായ വിനോദ് ഡാനിയേൽ, വർഗീസ് മോഡിയിൽ, റോബി തിരുവല്ല, പ്രശാന്ത് പനച്ചിമൂട്ടിൽ, ദേശീയ കമ്മിറ്റി ഓഡിറ്റർ ജോൺസൺ കല്ലുവിളയിൽ എന്നിവർ സംസാരിച്ചു.
ഐ.വെ.സി ഇന്റർ നാഷനൽ ചെയർമാൻ നിസാർ കുന്നത്തു കുളത്തിങ്കൽ, ദേശീയ കമ്മിറ്റി ഭാരവാഹികളായ ഗീരിഷ് കാളിയത്ത്, ജവാദ് വക്കം, ചെമ്പൻ ജലാൽ, പ്രദീപ് മേപ്പയൂർ, ഇബ്രാഹിം അദഹം, രജിത് മൊട്ടപ്പാറ, രഞ്ജൻ കേച്ചേരി, സൈഫിൽ മീരാൻ, ജോണി താമരശ്ശേരി, നെൽസൺ വർഗീസ്, ജോയി ചുനക്കര, ബിജു എം. ഡാനിയേൽ, ജില്ല പ്രസിഡന്റുമാരായ സന്തോഷ് കെ.നായർ, മോഹൻ കുമാർ നൂറനാട്, സിജു പുന്നവേലി, പി.ടി. ജോസഫ്, റംഷാദ് ഐലക്കാട്, സൽമാനുൽ ഫാരിസ്, ജില്ല സെക്രട്ടറിമാരായ ബൈജു ചെന്നിത്തല, ബിനു പാലത്തുങ്കൽ, രഞ്ജിത്ത് പടിക്കൽ, ശ്രീജിത്ത് പാനായി, ഒ.ഐ.സി.സി പത്തനംതിട്ട ജില്ല ഭാരവാഹികളായ സുമേഷ് അലക്സാണ്ടർ, അനു തോമസ് ജോൺ, രാജീവ് പി. മാത്യു, എ.പി. മാത്യു, സന്തോഷ് ബാബു, എബ്രഹാം ജോർജ്, സുനിൽ കുരുവിള, കോശി ഐപ്പ്, ജിസു പി. ജോയ്, പ്രമോദ്, ബ്രൈറ്റ് രാജൻ, ശോഭ സജി, സിജി തോമസ്, ബിജോയ് പ്രഭാകർ, ബിജു വർഗീസ്, സിബി അടൂർ, ഷാജി ജോർജ്, ബിബിൻ മാടത്തേത്ത്, ബിനു ചാക്കോ, സ്റ്റാൻലി അടൂർ, പ്രിൻസ് ബഹ്നാൻ, സന്തോഷ് ജോർജ്, അലക്സ് ഏനാദിമംഗലം എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും ജനറൽ കൺവീനർ മോൻസി ബാബു നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.