മണിപ്പൂർ കലാപഇരകൾക്ക് ഒ.ഐ.സി.സിയുടെ ഐക്യദാർഢ്യം

മനാമ: മൂന്ന് മാസക്കാലമായി മണിപ്പൂരിൽ നടക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ തിരി തെളിച്ച് മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒരു വിഭാഗം ആളുകളെ വംശീയമായി ഇല്ലായ്മ ചെയ്യുകയും സ്ത്രീകളെയും കുട്ടികളെയുംപോലും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന ആളുകൾക്ക് സംരക്ഷണം നൽകുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ഉണ്ടായ ഒരു പ്രശ്നം മണിക്കൂറുകൾ കൊണ്ടോ, ദിവസങ്ങൾക്കു ള്ളിലോ നിയന്ത്രിക്കാൻ സാധിക്കുന്ന സേന സംവിധാനം നമുക്ക് ഉണ്ട്.പക്ഷെ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയോ, മണിപ്പൂർ മുഖ്യമന്ത്രിയോ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ തയാറാകുന്നില്ല.

ഗുജറാത്തിൽ ആരംഭിച്ച വംശഹത്യ മണിപ്പൂർ വഴി ഇപ്പോൾ ഹരിയാനയിൽ വന്ന് നില്കുന്നു. ഇത് രാജ്യത്തിനു തന്നെ അപമാനമാണെന്ന് നേതാക്കൾ അഭിപ്രായപെട്ടു. ഒ.ഐ.സി.സി ഓഫീസിൽ നടന്ന സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം, നേതാക്കളായ നസിം തൊടിയൂർ, മിനി മാത്യു, വിഷ്ണു വി, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ഗിരീഷ് കാളിയത്ത്, രഞ്ജിത് പൊന്നാനി, ജെനു കല്ലുംപുറം, രജിത് മൊട്ടപ്പാറ, ശ്രീജിത്ത്‌ പാനായി, അലക്സ്‌ മഠത്തിൽ, നിജിൽ രമേശ്‌, ബൈജു ചെന്നിത്തല, സാമൂവൽ മാത്യു, ജോജി ജോസഫ് കൊട്ടിയം, ദാനിയേൽ തണ്ണിതോട്, റോയ് മാത്യു എന്നിവർ സംസാരിച്ചു.

Tags:    
News Summary - OICC's solidarity with Manipur riot victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.