എണ്ണനിക്ഷേപത്തി​െൻറ കണ്ടെത്തൽ മുഖമുദ്രയാക്കി സ്​റ്റാമ്പ്​ പുറത്തിറങ്ങി

മനാമ: രാജ്യത്തെ ഏറ്റവും വലിയ എണ്ണനിക്ഷേപം രാജാവ്​ ഹമദ്​ ബിൻ ഇ,ൗസ ആൽ ഖലീഫയുടെ ഭരണകാലത്ത്​ കണ്ടെത്തിയതി​​​െൻറ അടിസ്ഥാനത്തിൽ ബഹ്​റൈൻ പോസ്​റ്റ്​ പുതിയ സ്​റ്റാമ്പ്​ പുറത്തിറക്കി.   ബഹ്​റൈ​​​െൻറ ചരിത്രത്തിലെതന്നെ  ഏറ്റവും വലിയ എണ്ണപ്പാടം, എണ്ണ-പ്രകൃതിവാതക പര്യവേക്ഷണത്തെ ശക്തിപ്പെടുത്താൻ രാജഭരണകൂടത്തി​​​െൻറ  നിർദ്ദേശങ്ങൾ ഗുണകരമായെന്നതുകൂടി കണക്കിലെടുത്താണ്​ സ്​റ്റാമ്പ്​ അവതരിപ്പിച്ചത്​.  സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സംരംഭങ്ങൾ, പദ്ധതികൾ തുടങ്ങിയവ നേടാനും  ബഹ്റൈ​​​െൻറ മത്സരാധിഷ്​ഠിത ശക്തിയും ശേഷിയും ശക്തിപ്പെടുത്താനും പുതിയ എണ്ണ ഉത്പാദനം പ്രതീക്ഷ നൽകുന്നതായും സ്​റ്റാമ്പി​​​െൻറ പുറത്തിറക്കലി​​​െൻറ ഭാഗമായി ബന്​ധപ്പെട്ടവർ വ്യക്തമാക്കി. ഇൗ അവസരത്തിൽ ട്രാൻസ്​പോർട്ട്​ ആൻറ്​ ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്​മ​​െൻറി​​​െൻറ മൂന്ന്​ സ്​റ്റാമ്പുകളും പോസ്​റ്റൽ ഡിപ്പാർട്ട്​മ​​െൻറ്​ പുറത്തിറക്കി. 
 

Tags:    
News Summary - oil stock-stamp-bahrain- bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT