മനാമ: ബി.ഒ.സി വൈസ് പ്രസിഡന്റ് ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫയെ ഒളിമ്പിക്സിനുള്ള ബഹ്റൈൻ പ്രതിനിധി സംഘത്തലവനായി നിയമിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയാണ് ചുമതലപ്പെടുത്തിയത്.
ആഗസ്റ്റ് 11 വരെയാണ് പാരിസിൽ 33ാമത് ഒളിമ്പിക്സ് നടക്കുന്നത്. അത്ലറ്റിക്സ്, ജൂഡോ, നീന്തൽ, ഭാരോദ്വഹനം, ഗുസ്തി എന്നിവയുൾപ്പെടെ അഞ്ച് കായിക ഇനങ്ങളിലായി 14 അത്ലറ്റുകളുടെ ടീമാണ് ബഹ്റൈനെ പ്രതിനിധീകരിക്കുന്നത്. ഒഫീഷ്യലുകളും സ്റ്റാഫും കായികതാരങ്ങളും ഉൾപ്പെടെ 25 അംഗസംഘം പാരിസിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.