മനാമ: ഒമാൻ സാംസ്കാരിക, യുവജന, കായിക മന്ത്രിയും സുൽത്താന്റെ പുത്രനുമായ ദീ യസ്ൻ ബിൻ ഹൈഥം താരിഖ് ആൽ സഈദിന്റെ ദ്വിദിന ബഹ്റൈൻ സന്ദർശനം പൂർത്തിയായി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുമായി ചർച്ച നടത്തിയ അദ്ദേഹത്തിന്റെ ബഹുമാനാർഥം കിരീടാവകാശി അത്താഴവിരുന്നും ഒരുക്കിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും ആഴവും വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനവും ഒരുക്കിയ സ്വീകരണങ്ങളും. സന്ദർശനം പൂർത്തിയാക്കി മടങ്ങിയ ദീ യസിന് യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.