മനാമ: ബഹ്റൈനിലെ ജനകീയ സേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ഓണാഘോഷം വിപുലമായ രീതിയിൽ നടന്നു. ഓണം 2023 ജനറൽ കൺവീനർ നെജീബ് കടലായിയുടെ നേതൃത്വത്തിൽ ബി.കെ.എസ്.എഫ് ആസ്ഥാന നഗരിയായ മനാമ കെ. സിറ്റി ഹാളിലായിരുന്നു വ്യത്യസ്തത നിറഞ്ഞ ഒണാഘോഷം. ലോക കേരള സഭ അംഗം സുബൈർ കണ്ണൂർ , ബി.കെ. എസ്. എഫ് ഭാരവാഹികളായ ബഷീർ അമ്പലായി,ഹാരിസ് പഴയങ്ങാടി,മനോജ് വടകര,അൻവർ കണ്ണൂർ,ലത്തീഫ് മരക്കാട്ട്,കാസിം പാടത്ത കായിൽ,മണികുട്ടൻ,ഖൈസ്,അജീഷ് കെ.വി,റാഷി കണ്ണങ്കോട്ട്,നജീബ് കണ്ണൂർ ,ജാബിർ തിക്കോടി,സൈനൽ,രഞ്ജിത്ത്,ഷീജു,ബി കെഎസ്എഫ് കൂട്ടായ്മ സഹായികളായ ഫസൽ ഭായ്,അനസ് റഹീം,ജ്യോതിഷ് പണിക്കർ,സലാം മമ്പാട്ടുമൂല,നിസാർ ഉസ്മാൻ, ദീപക് മേനോൻ, ദീപക് തണൽഎന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ അവതരിപ്പിച്ചത്.
കച്ചവടരംഗത്തെയും സേവനരംഗത്തെയും ആതുരാലയങ്ങളുടെയും മുൻനിരയിലുള്ള ഒട്ടേറെ വ്യക്തികൾ പങ്കെടുത്തു. പ്രമുഖ വ്യക്തിത്വങ്ങളായ മുഹമ്മദ് മൻസൂർ, ഫ്രാൻസിസ് കൈതാരത്ത്, എബ്രഹാം ജോൺ, ബിനു, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, അസീൽ അബ്ദുറഹ്മാൻ, ശ്രീധരൻ തേറമ്പിൽ, രാജീവ് വെള്ളിക്കോത്ത്, ജലീൽ അബ്ദുല്ല, ബിനീഷ് തോമസ്, സിറാജ് പള്ളിക്കര, ബോബി പുളിമൂട്ടിൽ, സജിത് ലാൽ, ഫൈസൽ പാട്ടാണ്ടി, അമൽദേവ്, അസീസ് ബലൂൺ, സമീർ കാപിറ്റൽ, നിസാർ കുന്ദംകുളത്തിങ്കൽ, ഗിരീഷ്, ദീപക്, ഭാസ്കരൻ എടത്തോടി, മൂസ ഹാജി, മൊയ്തീൻ ഹാജി, ഷംസ്, കൊച്ചിൻ അജിത് കുമാർ, ജോയ് എം.ഡി, ഗഫൂർ നടുവണ്ണൂർ, ഇ.വി. രാജീവ്, അബൂബക്കർ, സുനിൽ ബാബു, നിയാസ്, മുജീബ് അൽ റബീഹ്, അഷ്റഫ് സ്കൈ, ഷെമിലി പി. ജോൺ, ദീപക്, രാജീവൻ, ഐ.വൈ.സി.സി ഭാരവാഹികളായ ഫാസിൽ വട്ടോളി, ഷബീർ മുക്കം, സലീന, ശ്രീജ തുടങ്ങിയവർ പങ്കെടുത്തു. കൂട്ടായ്മയിലെ വിവിധ അംഗങ്ങളുടെ നേതൃത്വത്തിൽ ഭവനങ്ങളിൽ ഒരുക്കിയ 32 തരം രുചികരമായ സദ്യവട്ടങ്ങൾ സ്വാദിഷ്ഠമായിരുന്നു. സോപാനം അർപ്പിച്ച ചെണ്ടമേളം, ബി.കെ.എസ്.എഫ് അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, പൂക്കളം, മിമിക്രി, ഓണപ്പാട്ടുകൾ, കോൽക്കളി, കസേരകളി, ആണുങ്ങൾക്കായി സാരിയുടുക്കൽ മത്സരം, വീറും വാശിയോടെ നടന്ന കമ്പവലി എന്നിവ നടന്നു. കലാപരിപാടികൾ അൻവർ നിലമ്പൂർ, അബ്ദുസ്സലാം ബി.എം.സി എന്നിവരുടെ നേതൃത്വത്തിൽ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.