മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച പൊന്നോണം 2022 ബഹ്റൈനിലെ കൊല്ലം നിവാസികളുടെ സംഗമവേദിയായി.
ഈസ ടൗൺ ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷപരിപാടികളിലേക്ക് ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽനിന്നായി 1500ൽ പരം കൊല്ലം പ്രവാസികൾ എത്തിച്ചേർന്നു.
ഇന്ത്യൻ സ്കൂൾ ചെയർമാനും കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ ദദ്രദീപം കൊളുത്തി പരിപാടികൾക്കു തുടക്കം കുറിച്ചു.
ജി.എസ്.എസ് ചെയർമാനും കെ.പി.എ രക്ഷാധികാരിയുമായ ചന്ദ്രബോസ്, ക്രിസ്റ്റ്യൻ കമ്യൂണിറ്റി പ്രസിഡന്റ് ഫാ. ഷാബു ലോറന്‍സ്, കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സാമൂഹിക പ്രവർത്തകൻ റഫീഖ് അബ്ദുല്ല തുടങ്ങിവർ ചടങ്ങിൽ സംബന്ധിച്ചു.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ട്രഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ, സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അസി. ട്രഷറർ ബിനു കുണ്ടറ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് കെ.പി.എ കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാപരിപാടികളും, ഓണപ്പുടവ മത്സരവും നടന്നു. 1500ൽ പരം ആളുകൾക്കായി തയാറാക്കിയ ഓണസദ്യ ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.