മനാമ: ബഹ്റൈൻ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടു കേസുകളിൽ നാലു പേരെ പിടികൂടി. ഇവരിൽനിന്ന് ഒരു മില്യൺ ദീനാറിലധികം വിലയുള്ള മയക്കുമരുന്ന് പിടികൂടി.24നും 40നുമിടയിൽ പ്രായമുള്ള പ്രതികളിൽ മൂന്നുപേർ ഏഷ്യക്കാരാണ്. കസ്റ്റംസിെൻറ സഹകരണത്തോടെ ആൻറി നാർകോട്ടിക്സ് പൊലീസാണ് മയക്കുമരുന്ന് കടത്ത് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് 34കാരനായ ഒരു പ്രതിയിൽനിന്ന് രണ്ടരക്കിലോ മയക്കുമരുന്ന് പിടികൂടിയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ പറഞ്ഞു.
രണ്ടാമത്തെ സംഭവത്തിൽ, ഒരു യാത്രക്കാരനെ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥൻ പരിശോധിച്ചപ്പോഴാണ് ഹെറോയിൻ ഉൾപ്പെടെ മൂന്നരക്കിേലാ മയക്കുമരുന്ന് കണ്ടെടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.