ഓൺലൈൻ സ്​കൂൾ യുവജനോത്സവം ഡിസംബർ നാലു​ മുതൽ

ഓൺലൈൻ സ്​കൂൾ യുവജനോത്സവം ഡിസംബർ നാലു​ മുതൽമനാമ: നാടകപ്രവർത്തകരുടെ അന്താരാഷ്​ട്ര ഓൺലൈൻ കൂട്ടായ്​മയായ ലോക നാടക വാർത്തകൾ (എൽ.എൻ.വി) സംഘടിപ്പിക്കുന്ന ഓൺലൈൻ സ്​കൂൾ യുവജനോത്സവം നാലാം ഘട്ടത്തിന് ഡിസംബർ നാലിന്​ തിരിതെളിയും. ഒക്ടോബർ 18ന്​ റസൂൽ പൂക്കുട്ടി ഉദ്ഘാടനം ചെയ്​ത യുവജനോത്സവത്തിലെ സർഗോത്സവം, നാട്യോത്സവം, സംഗീതോത്സവം എന്നീ വിഭാഗങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

സർഗോത്സവം കവി വീരാൻകുട്ടി​ ഉദ്ഘാടനം ചെയ്​തു. ഗ്രാൻഡ്​​ ഫിനാലെ ഡിസംബറിൽ നടക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം അംഗവും സംഘാടകസമിതി ചെയർമാനുമായ പി.എൻ. മോഹൻരാജ് അറിയിച്ചു. റിഥം ഹൗസ് പെർഫോർമിങ്​ ആർട്ട് സ്​റ്റുഡിയോ കോഴിക്കോട് ആണ് യുവജനോത്സവത്തി​െൻറ മുഖ്യപ്രായോജകർ.

ബഹ്​റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങി​െൻറ സഹകരണത്തോടെ നടക്കുന്ന യുവജനോത്സവം ജനുവരിയിൽ സമാപിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.