ജീവ ജോസഫ്, മീനാക്ഷി രവീന്ദ്രൻ

ഓണോത്സവം വെള്ളിയാഴ്ച

മ​നാ​മ: ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ബാ​ർ ഗോ​ൾ​ഡ് ഓ​ണോ​ത്സ​വം 15ന് ​ലു​ലു ദാ​ന മാ​ളി​ൽ അ​ര​ങ്ങേ​റു​മ്പോ​ൾ അ​വ​താ​ര​ക​രാ​യി പ്രി​യ താ​ര​ങ്ങ​ൾ ജീ​വ ജോ​സ​ഫും മീ​നാ​ക്ഷി ര​വീ​ന്ദ്ര​നും. ടെ​ലി​വി​ഷ​ൻ അ​വ​ത​ര​ണ​രം​ഗ​ത്തെ വ്യ​ത്യ​സ്ത ശൈ​ലി​കൊ​ണ്ട് കു​ടും​ബ​പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ൽ ഇ​ടം​നേ​ടി​യ ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​ണ് ജീ​വ ജോ​സ​ഫ്. അ​വ​താ​ര​ക​നാ​യി തു​ട​ങ്ങി അ​ഭി​നേ​താ​വാ​യി മാ​റി​യ ജീ​വ വൈ​റ​ൽ അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ ഇ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​ണ് .

‘ഉ​ട​ൻ പ​ണ’​ത്തി​ലെ ത​ക​ർ​പ്പ​ൻ കൗ​ണ്ട​റു​ക​ളി​ലൂ​ടെ​യാ​ണ് മീ​നാ​ക്ഷി ര​വീ​ന്ദ്ര​ൻ പ്രേ​ക്ഷ​ക മ​ന​സ്സു​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്. മോ​ഡ​ലി​ങ്ങി​ലും നൃ​ത്ത​രം​ഗ​ത്തും ത​ന്റെ കൈ​യൊ​പ്പു​ചാ​ർ​ത്തി ന്യൂ ​ജ​ന​റേ​ഷ​ന്റെ താ​ര​മാ​യി മീ​നാ​ക്ഷി മാ​റി​ക്ക​ഴി​ഞ്ഞു. ടി​വി-​സി​നി​മ രം​ഗ​ത്ത് ഇ​ന്ന് സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ് യു​വ​ത്വ​ത്തി​ന്റെ പ്ര​സ​രി​പ്പു​ള്ള ഈ ​താ​രം. കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന മ​ത്സ​ര​ങ്ങ​ളും കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഓ​ണോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന ആ​ഘോ​ഷ​പ്പ​ക​ലി​ൽ നി​ങ്ങ​ളോ​ടൊ​പ്പം ക​ളി​യും ചി​രി​യും ത​മാ​ശ​യും കാ​ര്യ​വു​മാ​യി ഇ​വ​രു​മു​ണ്ടാ​കും. പ്രേ​ക്ഷ​ക​ർ​ക്കാ​യി നി​ര​വ​ധി ഇ​ൻ​സ്റ്റ​ന്റ് ഗെ​യി​മു​ക​ളാ​ണ് വൈ​കീ​ട്ട് നാ​ലു​മു​ത​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഗെ​യി​മു​ക​ൾ​ക്കും ചോ​ദ്യോ​ത്ത​ര​ങ്ങ​ൾ​ക്കും ജീ​വ​യും മീ​നാ​ക്ഷി​യും നേ​തൃ​ത്വം ന​ൽ​കും. ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ അ​പ്പോ​ൾ​ത​ന്നെ സ​മ്മാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കാം. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും മ​തി​മ​റ​ന്നാ​ഹ്ലാ​ദി​ക്കാ​ൻ വ​ക​ന​ൽ​കു​ന്ന അ​ത്യു​ഗ്ര​ൻ മ​ത്സ​ര​ങ്ങ​ളാ​ണ് ഓ​ണോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ക. ചി​ത്ര​ര​ച​ന, പാ​യ​സ​മ​ത്സ​രം, പൂ​ക്ക​ള​മ​ത്സ​രം. പി​ന്നെ ഏ​വ​രെ​യും ഉ​ത്സ​മ​ത്തി​മി​ർ​പ്പി​ലെ​ത്തി​ച്ചു​കൊ​ണ്ട് ക​പ്പ്ൾ കോ​ണ്ട​സ്റ്റ്. ക​ളി​യും ചി​രി​യും അ​ഭി​ന​യ​വും കു​സൃ​തി​യു​മൊ​ക്കെ​യാ​യി കു​റ​ച്ച​ധി​കം സ​മ​യം ആ​ന​ന്ദി​ക്കാ​നൊ​രു അ​സു​ല​ഭ അ​വ​സ​രം.

ഈ ​വെ​ള്ളി​യാ​ഴ്ച ആ​ഘോ​ഷം ദാ​ന​മാ​ളി​ലാ​ക​ട്ടെ.

Tags:    
News Summary - Onolsavam-friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT