മനാമ: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ കേരളീയ സമാജത്തിൽ നടന്ന അനുശോചന സമ്മേളനത്തിൽ വിവിധ സാമൂഹിക, സാംസ്കാരിക, മത, പ്രാദേശിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിലവിളക്കിൽ തിരി തെളിച്ച്, പുഷ്പാർച്ചനയോടെ ആരംഭിച്ച അനുശോചന സമ്മേളനത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം പറഞ്ഞു. വികസന നായകൻ എന്നതിലുപരി പാവങ്ങളെ കരുതുന്ന കരുണാമയനായ ഭരണാധികാരി എന്നായിരിക്കും എക്കാലവും അദ്ദേഹം അറിയപ്പെടുകയെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
പി.വി. രാധാകൃഷ്ണപിള്ള, വർഗീസ് കാരക്കൽ (ബഹ്റൈൻ കേരളീയ സമാജം) അഡ്വ. ബിനു മണ്ണിൽ (ഇന്ത്യൻ സ്കൂൾ), കെ.എം. ചെറിയാൻ (ഇന്ത്യൻ ക്ലബ്), കുട്ടൂസ മുണ്ടേരി (കെ.എം.സി.സി), സോമൻ ബേബി, ഫാ. ജേക്കബ് തോമസ് (സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി), ഫാ. ജോൺസ് ജോൺ (സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി), ഫാ. ദിലീപ് ഡേവിഡ്സൺ (മലയാളി സി.എസ്.ഐ പാരിഷ്), അഷ്റഫ് കാട്ടിൽപീടിക (സമസ്ത), സതീഷ് കുമാർ (എൻ.എസ്.എസ്), ഷംസുദ്ദീൻ പൂക്കയിൽ (ഐ.സി.എഫ്), പ്രദീപ് പത്തേരി, ജോയ് വെട്ടിയാടാൻ (ബഹ്റൈൻ പ്രതിഭ), സുനീഷ് സുശീലൻ (എസ്.എൻ.സി.എസ്), തോമസ് ജോൺ (കെ.സി.എ), അബ്ദുൽ സലാം (കെ.എൻ.എം), ജമാൽ ഇരിങ്ങൽ (ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ), ഡോ. പി.വി. ചെറിയാൻ, എബ്രഹാം ജോൺ, സി.പി. വർഗീസ്, സതീഷ് കുമാർ, ചന്ദ്രബോസ് (ജി.എസ്.എസ്), ബിജു (സിംസ്), ഷാജി മുതലയിൽ (നവകേരള), കെ.ടി. സലിം (നിയാർക്ക് ബഹ്റൈൻ), റഷീദ് മാഹി (തണൽ), ജോൺസൻ ടി. ജോൺ (മാർത്തോമ പാരിഷ്), നിസാർ കൊല്ലം (കൊല്ലം പ്രവാസി അസോസിയേഷൻ), പവിത്രൻ (വടകര സൗഹൃദ വേദി), ഫസൽ ഭായ് (കണ്ണൂർ എയർപോർട്ട് സംരക്ഷണ സമിതി), ഇ.വി. രാജീവൻ, ഗിരീഷ് കാളിയത്ത് (കൊയിലാണ്ടിക്കൂട്ടം), അൻസാരി (പ്രവാഹം), സജിത്ത് (നൗക), ഒ.ഐ.സി.സി നേതാക്കളായ രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു, നസിം തൊടിയൂർ, ഷമീം കെ.സി, അഡ്വ. ഷാജി സാമുവേൽ, മിനി മാത്യു, രഞ്ജിത്ത് പൊന്നാനി (മലപ്പുറം പ്രവാസി അസോസിയേഷൻ), ഷിബു എബ്രഹാം (കോട്ടയം പ്രവാസി അസോസിയേഷൻ), സഖറിയ (പത്തനംതിട്ട പ്രവാസി അസോസിയേഷൻ), ജോണി താമരശ്ശേരി (കോഴിക്കോട് അസോസിയേഷൻ), ഹനീഫ് കടലൂർ (നന്തി അസോസിയേഷൻ), ജേക്കബ് തേക്കുതോട് (കുടുംബ സൗഹൃദയ വേദി), സൽമാനുൽ ഫാരിസ് (ഐ.വൈ.സി ഇന്റർനാഷനൽ), റംഷാദ് അയിലക്കാട് (ലയൺസ് ക്ലബ്), ഫിറോസ് നങ്ങാരത്തിൽ (കണ്ണൂർ സഹൃദയവേദി), ആന്റോ ജോസഫ് (ബഹ്റൈൻ നേറ്റിവ് ബാൾ അസോസിയേഷൻ), ജാലിസ് കെ.കെ (നടുവണ്ണൂർ അസോസിയേഷൻ) എന്നിവർ സംസാരിച്ചു.
ഒ.ഐ.സി.സി നേതാക്കളായ ശങ്കരപിള്ള, ഷാജി പൊഴിയൂർ, ശ്രീധർ തേറമ്പിൽ, ചന്ദ്രൻ വളയം, വില്യം ജോൺ, പി.ടി. ജോസഫ്, മുനീർ യു, ബിജുബാൽ, സുരേഷ് പുണ്ടൂർ, ഉണ്ണികൃഷ്ണപിള്ള, വിഷ്ണു വി, വർഗീസ് മോടയിൽ, സുമേഷ് ആനേരി, അലക്സ് മഠത്തിൽ, രഞ്ജൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ശ്രീജിത്ത് പാനായി, ഷീജ നടരാജൻ, അനിൽ കുമാർ, സുബിനാസ് കിട്ടു, ആഷിക് പുതുപ്പള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.