മനാമ: ഇദുൽ ഫിത്വർ പ്രമാണിച്ച് ഗ്രാൻറ് മോസ്കിലെ ‘ഒാപൺഹൗസ്’ ശ്രേദ്ധയമാകുന്നു. ഇസ്ലാമിെൻറ സാംസ്കാരിക, വിഞ്ജാന ശാഖകളെ പരിചയപ്പെടാനും ഗ്രാൻറ്മോസ്കിെൻറ വാസ്തുശിൽപ്പ രീതിയെയും അതിെൻറ വിവിധ ഭാഗങ്ങൾ സന്ദർശിക്കാനും വിവിധ മതസ്ഥർക്ക് അവസരമൊരുക്കുന്നതാണ് ഒാപൺ ഹൗസിെൻറ സവിശേഷത. ഇതിൽ പെങ്കടുക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാജ്യത്ത് താമസിക്കുന്നവരും വിനോദ സഞ്ചാരികളുമായ നിരവധിപേർ ഗ്രാൻറ് മസ്ജിദിലേക്ക് എത്തി മണിക്കൂറുകളോളം ചെലവഴിച്ചു.
പലരും കുടുംബങ്ങളുമായാണ് എത്തിയത്. വിവിധ മതസ്ഥർക്ക് ഇസ്ലാമിനെ കുറിച്ചറിയാനും മനസിലാക്കാനുമുള്ള വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. മോസ്കിലെ നിർമ്മാണ രീതികളും നിലമ്പൂർ തേക്ക് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള വാതിലുകളും മറ്റും കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. മസ്ജിദിെൻറ ചുമരുകളിൽ ആലേഖനം ചെയ്യപ്പെട്ട കാലിഗ്രഫിയും പലർക്കും അനുഭവമായി. ഒാപ്പൺ ഹൗസ് അത്യപൂർവ്വമായ അനുഭവമായിരുന്നെന്ന് മലയാളികൾ ഉൾപ്പെടെയുള്ളവർ സന്ദർശക പുസ്തകങ്ങളിൽ എഴുതി.
ഇന്ത്യയിൽ നിന്നുള്ള നിരവധി ആളുകളാണ് ഒാപൺ ഹൗസ് കാണാൻ എത്തിയത്. ഇസ്ലാമിനെ പരിചയപ്പെടാൻ ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുമെന്നും ഇന്ത്യയിലെ മസ്ജിദുകളിലും മറ്റ് മതസ്ഥർക്ക് സന്ദർശനം അനുവദിക്കുകയാണങ്കിൽ വലിയ കാര്യമായിരിക്കുമെന്ന് മറാത്തി പത്രപ്രവർത്തകൻ അഭിപ്രായപ്പെട്ടു. ഗ്രാൻറ്മോസ്ക് കാണാൻ കഴിഞ്ഞതും സാംസ്കാരിക വൈവിദ്ധ്യം മനസിലാക്കാൻ കഴിഞ്ഞതും നല്ല അനുഭവമായിരുന്നെന്ന് സകുടുംബം എത്തിയ വെഞ്ഞാറമൂട് സ്വദേശി ഷൈൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതിനുപുറമെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ മോസ്ക് സന്ദർശിക്കാനുളള സംവിധാനമുള്ളതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.