മനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ വിവിധ കോൺസുലാർ, തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യൻ എംബസി ഒാപൺ ഹൗസ് നടത്തി. ഒാൺലൈനിൽ നടത്തിയ ഒാപൺ ഹൗസിൽ അംബാസഡർ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു.
കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഗ്രീൻ ലെവൽ പ്രഖ്യാപിച്ചതിന് ബഹ്റൈൻ സർക്കാറിനെ അദ്ദേഹം അഭിനന്ദിച്ചു.
ഇന്ത്യയിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ഇന്ത്യയെ റെഡ് ലിസ്റ്റിൽനിന്ന് മാറ്റിയതിനും അദ്ദേഹം നന്ദിയറിയിച്ചു. ഇതോടെ, റസിഡൻസ് പെർമിറ്റ് ഉള്ളവർക്ക് പുറമേ, സാധുവായ വിസയുള്ളവർക്കും ബഹ്റൈനിലേക്ക് വരാൻ കഴിയും.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരെൻറ ബഹ്റൈൻ സന്ദർശനത്തിലൂടെ ഉഭയകക്ഷി ബന്ധത്തിൽ കൂടുതൽ ഉണർവുണ്ടായതായി അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങളുമായി വിദേശകാര്യ സഹമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ സമൂഹം സജീവമായി പെങ്കടുത്തതിനെ അദ്ദേഹം അഭിനന്ദിച്ചു.
െഎ.സി.എഫ് ദിനാഘോഷത്തിെൻറ ഭാഗമായി രണ്ടു ലേബർ ക്യാമ്പുകൾ സന്ദർശിച്ച കാര്യവും അംബാസഡർ അനുസ്മരിച്ചു. ഒാപൺ ഹൗസിെൻറ പരിഗണനക്ക് വന്ന ചില പരാതികൾ ഉടൻ പരിഹരിച്ചു. മറ്റുള്ളവയിൽ ഉടൻ തുടർ നടപടി സ്വീകരിക്കുമെന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.