മനാമ: 14.95 ലക്ഷം രൂപക്ക് ബംഗളൂരുവിലെ ലോകോത്തര ഷോപ്പിങ് മാളിന്റെ ഉടമകളിലൊരാളാകാൻ സുവർണാവസരം. സി.എൻ.എൻ വെഞ്ചേഴ്സാണ് ബംഗളൂരു എയർപോർട്ടിന് സമീപം സി.എൻ.എൻ ധനാമാൾ നിർമിക്കുന്നത്. ഏഴ് ഏക്കറിലാണ് മൂന്ന് ടവറുകളായി മാൾ ഒരുങ്ങുന്നത്. 1.2 ദശലക്ഷം സ്ക്വയർഫീറ്റ് കച്ചവടസ്ഥലം 17 നിലകളിലായി ഗോപുരങ്ങളോടുകൂടി ഉയരുന്ന അംബരചുംബികളിൽ ആകെ ലഭ്യമാണ്. നഗരത്തിന്റെ പ്രധാന ലൊക്കേഷനിൽ ഉള്ള മാളിൽ നിക്ഷേപിച്ചാൽ ഭൂമിയുടേയും റീട്ടെയിൽ സ്പേസിന്റെയും ഉടമയാകാനുള്ള അവസരമാണ് കൈവരുന്നത്. ഇന്ത്യയിൽതന്നെ ഇത്തരമൊരു സംരംഭം ഇതാദ്യമാണെന്ന് സി.എൻ.എൻ വെഞ്ചേഴ്സ് അറിയിച്ചു. ജി.സി.സിയിലുള്ളവർക്ക് മാത്രമായി ഈ പ്രത്യേക ഓഫർ പരിമിതപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ നിർമാണ പുരോഗതി അനുസരിച്ച് നിർമാണച്ചെലവ് ഘട്ടംഘട്ടമായി നൽകിയാൽ മതി. മെഡിക്കൽ ഹബ്, ഇന്റർനെറ്റ് ഗെയിമിങ്- ആർട്ടിഫിഷൽ ഇന്റലിജൻസ്, ഹോട്ടൽ അക്കമഡേഷൻ എന്നിങ്ങനെ വ്യത്യസ്ത കാറ്റഗറികളിൽ സ്ഥലം ലഭ്യമായിരിക്കും. ഇന്റനാഷനൽ റസ്റ്റാറന്റുകളും പബുകളും മുതൽ 12 സ്ക്രീനുകളുള്ള കോസ്മോപ്ലക്സ് വരെ പദ്ധതിയുടെ ഭാഗമാണ്. 100 സ്പെഷലൈസ്ഡ് ഡോക്ടർമാരുള്ള മെഡിക്കൽ ഹബ്ബാണ് ഉയരുന്നത്. റസിഡൻസ്, ഓഫിസ് സ്പേസ്, കമേഴ്സ്യൽ സ്പേസ്, റെന്റൽ സ്പേസ്, ലാൻഡ്/ േപ്ലാട്ട് എന്നീ വിഭാഗങ്ങളിൽ നിക്ഷേപം നടത്താം.
വാടകയിനത്തിൽ മികച്ച റിട്ടേണാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാടക മൊത്തമായി ഭാഗിക്കുന്നതുകൊണ്ട് അത് സംബന്ധിച്ച് മാനേജ്മെന്റ് ഒരിക്കലും ഉടമയുടെ തലവേദനയാകില്ല. 14.95 ലക്ഷം രൂപ മുതൽ മുകളിലേക്ക് നിക്ഷേപം നടത്താം. ഇതിലും വലിയൊരു നിക്ഷേപാവസരം ഉടൻ ലഭ്യമാകാനിടയില്ലെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. കൂടുതൽ വിവരങ്ങൾക്ക് 97337937929, 97337901093 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.