മനാമ: പാലക്കാട് ആർട്സ് കൾച്ചറൽ തിയറ്റർ (പാക്ട്) ഇന്ത്യൻ ക്ലബിൽ ആർട്ട് ആൻഡ് ഷെഫ് മത്സരം സംഘടിപ്പിച്ചു. ഡ്രോയിങ്-പെയിൻറിങ് മത്സരങ്ങളിൽ ബഹ്റൈനിലെ നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. അമാദ് ഗ്രൂപ് എം.ഡി പമ്പാവാസൻ നായർ, ഇന്ത്യൻ ക്ലബ് പ്രസിഡൻറ് കെ.എം. ചെറിയാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
വിജയികൾ: ഏഴുവയസ്സിന് താഴെയുള്ള മത്സരത്തിൽ വിജയികളായവർ: ഒന്നാം സ്ഥാനം: ആഷിക അനിൽകുമാർ, രണ്ടാം സ്ഥാനം: എസ്. സമൃത്, മൂന്നാം സ്ഥാനം: ധ്രുവിക സദാശിവ്. 8-12 ഗ്രൂപ്പിൽ വിജയികളായവർ: ഒന്നാം സ്ഥാനം: തൃദേവ് കരുൺ, രണ്ടാം സ്ഥാനം: നാജനഹാൻ, മൂന്നാം സ്ഥാനം: നേഹ ജഗദിഷ്. 13-18 ഗ്രൂപ്പിൽ വിജയികളായവർ: ഒന്നാം സ്ഥാനം: അഷിത ജയകുമാർ, രണ്ടാം സ്ഥാനം: ഭവാനി വിവേക്, മൂന്നാം സ്ഥാനം: അനന്യ ഷരീബ് കുമാർ.
പ്രശസ്ത ആർട്ടിസ്റ്റുകളായ നിതാഷ ബിജു, ദിനേശ് മാവൂർ, സാംസമ്മ ടീച്ചർ, സുനിത വ്യാസ് എന്നിവരായിരുന്നു വിധികർത്താക്കൾ. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പാക്ട് ആർട്ട് ആൻഡ് ഷെഫ് കമ്മിറ്റി അംഗങ്ങൾ വിതരണം ചെയ്തു. പാക്ട് അംഗങ്ങൾക്കു മാത്രമായി നടത്തിയ പായസമത്സരത്തിൽ രമണി അനിൽ മാരാർ, കൃപ രാജീവ്, വിനിത വിജയൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.