മനാമ: ബഹ്റൈനിലെ ടിക് ടോക് കലാകാരന്മാരുടെ കൂട്ടായ്മയായ ബഹ്റൈൻ മല്ലു മ്യൂസേഴ്സ് ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. കൂട്ടായ്മയിലെ നൂറോളം കലാകാരന്മാർ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്തു.
അഡ്മിന്മാരായ ശരത്, പ്രസൂൺ, വിഷ്ണു, വൃന്ദ റോൾസൺ, അജീഷ് എന്നിവർ കൂട്ടായ്മയുടെ വരുംകാല പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ശിൽപ, ദീപക് തണൽ, റാഫി, അഖിൽ ഉമ്മൻ, ജിത്തു, ഉനീബ്, സാഗർ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. അഡ്മിൻ പ്രസൂൺ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.