മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 30 ദിനാറിന് മേൽ ചെലവ് വരുന്ന ടെസ്റ്റുകളാണ് സൗജന്യമായി നടത്തിയത്.
ക്യാമ്പിൽ 400ൽപരം പ്രവാസി സുഹൃത്തുക്കൾ പങ്കെടുത്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞു.പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷതവഹിച്ചു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് മെംബർ ബിജു ജോർജ്, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, സൽമാനിയ മെഡിക്കൽ കോളജിലെ സീനിയർ ഡോക്ടർ ആയിരുന്ന ഡോ. സന്ദു, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് ശിവൻ, വേൾഡ് മലയാളി കൗൺസിൽ സെക്രട്ടറി മോനി ഒടികണ്ടത്തിൽ, സന്ധ്യ രാജേഷ്, ലൈറ്റ് ഓഫ് കയ്ൻഡ്നെസ് സ്ഥാപകൻ സയ്യിദ് ഹനീഫ്, സാമൂഹിക പ്രവർത്തകരായ അനിൽകുമാർ യു.കെ, തോമസ് ഫിലിപ്പ്, ലാഫിങ് ക്ലബ് പ്രസിഡന്റ് തോമസ്, അസോസിയേഷൻ രക്ഷാധികാരി ഗോപാലൻ വി.സി, ക്യാമ്പ് കൺവീനർ വികാസ്, വൈസ് പ്രസിഡന്റ് അഷ്റഫ് പുതിയ പാലം, ജോയന്റ് സെക്രട്ടറിമാരായ റിഷാദ് വലിയകത്ത്, ശ്രീജിത്ത് അരകുളങ്ങര, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത് കുറിഞ്ഞാലിയോട്, മെംബർഷിപ് സെക്രട്ടറി ജോജീഷ് മേപ്പയൂർ, ലേഡീസ് വിങ് പ്രസിഡന്റ് രാജലക്ഷ്മി സുരേഷ്, സെക്രട്ടറി അസ്ല നിസ്സാർ എന്നിവർ സംസാരിച്ചു.
സുബീഷ് മടപ്പള്ളി, ബിനിൽ, രമേശ് ബേബി കുട്ടൻ, രാജേഷ്, മൊയ്ദീൻ, ശരത്, റീഷ്മ ജോജീഷ്, ഉപർണ ബിനിൽ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ട്രഷറർ സലീം ചിങ്ങപുരം നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.