മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിത വിഭാഗം കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കിംസ് ഹോസ്പിറ്റൽ ഗൈനക്കോളജി സ്പെഷലിസ്റ്റ് ഡോ. ബ്ലെസി ജോൺ ക്ലാസിന് നേതൃത്വം നൽകി.
സ്ത്രീകളിൽ പൊതുവേ കണ്ടുവരുന്ന പി.സി.ഒ.ഡി എങ്ങനെ തിരിച്ചറിയാമെന്നും രോഗ പ്രതിരോധത്തിനായുള്ള ചികിത്സാവിധികളും ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങളും അവർ വിശദീകരിച്ചു. സെർവിക്കൽ കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവയെ കുറിച്ച് സ്ത്രീകൾ കൂടുതൽ ബോധവതികളാവണമെന്നും ഓർമപ്പെടുത്തി.
ഏരിയ പ്രസിഡന്റ് സമീറ നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സുബൈദ മുഹമ്മദലി സ്വാഗതവും നാസിയ ഗഫ്ഫാർ നന്ദിയും പറഞ്ഞു. മുർഷിദ സലാം പരിപാടി നിയന്ത്രിച്ചു. റീഹ ഫാത്തിമ പ്രാർഥനഗീതം ആലപിച്ചു. മരിയ ജോൺസൺ, ഹെലൻ ജെയിംസ് എന്നിവർ ഗാനങ്ങളാലപിച്ചു.
നുഫീല ബഷീർ, മുഫ്സീറ അഫ്സൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.