മനാമ: പ്രവാസിമിത്ര പ്രവാസി സെന്ററിൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എവരി ഡേ ലൈഫ്’ എന്നവിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ലോകത്ത് എല്ലാ മേഖലകളിലും കാലാനുസൃതമായ മാറ്റങ്ങൾ നടക്കുന്നുണ്ട്. അതിൽ സാങ്കേതിക വിദ്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന നിർമിത ബുദ്ധിയുടെ അഥവാ ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) നമ്മുടെ ജീവിതത്തിലും വിദ്യാഭ്യാസത്തിലും തൊഴിലുകളിലും വലിയ കുതിച്ചുചാട്ടങ്ങളുണ്ടാക്കും.
പുതിയ കാലത്ത് തൊഴിൽ തേടിയിറങ്ങുന്നവർക്കും ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നവർക്കും വലിയ രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് ശിൽപശാലക്ക് നേതൃത്വം നൽകിയ ആയിഷ പർവീൺ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി.പ്രവാസിമിത്ര പ്രസിഡന്റ് വഫ ഷാഹുൽ അധ്യക്ഷത വഹിച്ചു. ലോകത്ത് അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നിർമിതബുദ്ധിയുടെ പുതിയ ലോകക്രമത്തിൽ പ്രവാസി സമൂഹം തങ്ങളെ അടയാളപ്പെടുത്താൻ ശ്രമിക്കണമെന്ന് അവർ പറഞ്ഞു. പ്രവാസി മിത്ര വൈസ് പ്രസിഡന്റ് ലിഖിത ലക്ഷ്മൺ സ്വാഗതവും മസീറ നജാഹ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.