ബ​ഹ്‌​റൈ​ൻ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​രാ​ധ​ന​യി​ലെ തീ​ജ്വാ​ല ശു​ശ്രൂ​ഷ​യി​ൽ നി​ന്ന്

ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ക്രി​സ്​​മ​സ് ശു​ശ്രൂ​ഷ​ക​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്റെ ക്രി​സ്മ​സ് ശു​ശ്രു​ഷ​ക​ൾ 24ന് ​വൈ​കു​ന്നേ​രം ബ​ഹ്‌​റൈ​ൻ കേ​ര​ള സ​മാ​ജ​ത്തി​ൽ ന​ട​ന്നു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗി​സ് മാ​ർ ബ​ർ​ന്ന​ബാ​സ് മെ​ത്രാ​പ്പോ​ലി​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ ജേ​ക്ക​ബ് തോ​മ​സ് കാ​ര​യ്ക്ക​ൽ, സ​ഹ​വി​കാ​രി റ​വ. ഫാ​ദ​ർ പി.​എ​ൻ. തോ​മ​സ് കു​ട്ടി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ശ്വാ​സി​ക​ൾ​ക്കും മെ​ത്രാ​പ്പോ​ലി​ത്ത ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും ക്രി​സ്മ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​ന്ധ്യ​ന​മ​സ്കാ​രം, തീ​ജ്വാ​ല ശു​ശ്രുൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ള​മ്പ് എ​ന്നി​വ ന​ട​ന്നു​വെ​ന്ന് ട്ര​സ്റ്റി റോ​യി ബേ​ബി, സെ​ക്ര​ട്ട​റി എം.​എം. മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Orthodox Cathedral Christmas Qurbana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.